ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹത

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ, വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്; റിപ്പോർട്ട് വ്യാഴാഴ്ച നൽകുമെന്നാണ് വിവരം. സംഭവത്തിൽ ഒരു സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. സ്വർണപ്പാളിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഉരുണ്ടുകളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 2019-ൽ അത് ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ഒരു ധാരണാപിശകാണ് എന്ന മൊഴിയാണ് സ്വർണാഭരണം വിഭാഗത്തിലെ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം: അന്വേഷണ റിപ്പോർട്ട് പുറത്ത്; കാരണം ഗുരുതരമായ സുരക്ഷാ വീഴ്ചയും ചട്ടലംഘനവും

കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടുത്തത്തിന് കാരണം ഗുരുതരമായ നിർമ്മാണപ്പിഴവുകളും അഗ്നിരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചതുമാണെന്ന് സബ് കളക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി റിപ്പോർട്ട്. തീപിടുത്തത്തിന്റെ ഉറവിടമായ യുപിഎസ് മുറിയിലും പ്രധാന കെട്ടിടത്തിലുമുള്ള നിരവധി ചട്ടലംഘനങ്ങളും സുരക്ഷാ വീഴ്ചകളും സമിതിയുടെ റിപ്പോർട്ട് എടുത്തുപറയുന്നു. പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം പരിഹാര മാർഗ്ഗങ്ങളും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ മെയ് രണ്ടിന് പിഎംഎസ്എസ്വൈ ബ്ലോക്കിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് വ്യത്യസ്ത അന്വേഷണങ്ങളാണ് നടന്നത്. ഇതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സമിതി…

Read More

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ സിപിഎം പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ. ഷാജി (35) അറസ്റ്റിലായി. പുതുനഗരം വാരിയത്ത്കളം സ്വദേശിയാണ് ഇയാൾ.ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഷാജി, തന്റെ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ ഉപദ്രവിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സംഭവത്തെ തുടർന്ന് സിപിഎം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Read More

ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്

കൊച്ചി: കസ്റ്റംസിന് ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനായില്ല. കേരളത്തിൽ എത്തിച്ച 150-ൽ അധികം വാഹനങ്ങളിൽ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടാനായത്. വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതായി കസ്റ്റംസ് കരുതുന്നു. വാഹനങ്ങൾ കണ്ടെത്താൻ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടികൂടിയ ഫസ്റ്റ് ഓണർ ലാൻഡ് റോവറുമായി ബന്ധപ്പെട്ട്, റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വാഹനയുടമ മാഹീൻ അൻസാരി ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. കാർ കടത്തിലെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന കോയമ്പത്തൂർ റാക്കറ്റുമായി…

Read More

പുനലൂർ മുക്കടവിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊല്ലം: പുനലൂർ മുക്കടവിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. റബ്ബർ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. പിറവന്തൂർ പഞ്ചായത്തിലെ വൻമിള വാർഡിൽ മലയോര ഹൈവേയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്. ഏറെ നാളായി ടാപ്പിംഗ് നടക്കാത്തതിനാൽ കാടുപിടിച്ച് കിടന്ന ഈ തോട്ടത്തിൽ കാന്താരി ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പുനലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read More

വാഹനാപകടക്കേസ്: പാറശാല എസ്.എച്ച്.ഒയുടെ മുൻകൂർ ജാമ്യഹർജി തള്ളി; പ്രതി ഒളിവിൽ

തിരുവനന്തപുരം : റോഡരികിൽ കാറിടിച്ച് വഴിയാത്രക്കാരനായ രാജൻ (59) മരിച്ച കേസിൽ, പ്രതിയായ പാറശാല എസ്.എച്ച്.ഒ. പി. അനിൽകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി ആർ. രേഖയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്ക് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും, അതിനാൽ മുൻകൂർ ജാമ്യഹർജിയുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അപകടം നടന്നയുടൻ കിളിമാനൂർ സ്റ്റേഷനിൽ വിവരം അറിയിക്കാതെ പോയത് ഗുരുതരമായ വീഴ്ചയാണെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ…

Read More

കൺസ്യൂമർഫെഡ് മദ്യശാലയിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

മലപ്പുറം മുണ്ടുപറമ്പിലെ കൺസ്യൂമർഫെഡ് വിദേശ മദ്യവില്പനശാലയിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു. മദ്യക്കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് മദ്യശാലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പിടിച്ചെടുത്ത പണം ഉദ്യോഗസ്ഥരിൽ നിന്നാണെന്നും, സംഭവത്തിൽ അന്വേഷണം തുടരുമെന്നും വിജിലൻസ് സംഘം അറിയിച്ചു.

Read More

വയനാട്ടിൽ കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമം; എസ്എച്ച്ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

കൽപറ്റ: ഹവാല പണം പിടിച്ചെടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടാതെ പൂഴ്ത്തിവെക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി. വൈത്തിരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. വൈത്തിരി എസ്എച്ച്ഒ അനിൽകുമാർ, എഎസ്ഐ ബിനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൽ ഷുക്കൂർ, അബ്ദുൾ മജീദ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു….

Read More