കൊച്ചിയിൽ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ പിടിയിൽ
കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനെയാണ് പ്രതികൾ കാറിടിച്ച് പരിക്കേൽപ്പിച്ചത്. അപകടമുണ്ടാക്കിയ നീല നിറത്തിലുള്ള കാർ കൊല്ലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാഹന പരിശോധനയ്ക്കിടെ എത്തിയ കാറിന് നിർത്താൻ ആവശ്യപ്പെട്ട് പൊലീസ് കൈകാണിച്ചു. ആദ്യം വേഗത കുറച്ച പ്രതികൾ, പൊലീസുകാരൻ…
