കടയ്ക്കലിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്: ഒളിവിൽ പോയ യുവതി ഒന്നര വർഷത്തിന് ശേഷം പിടിയിൽ

കടയ്ക്കൽ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 34 തവണ മുക്കുപണ്ടം പണയം വെച്ച് ഏകദേശം 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ മുൻ ജീവനക്കാരിയെ ഒന്നര വർഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഐരക്കുഴി കൊച്ചുതോട്ടംമുക്ക് സ്വദേശിനി അർച്ചനയാണ് അറസ്റ്റിലായത്. കടയ്ക്കൽ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അർച്ചന. ഇവിടെ രണ്ടര ഗ്രാമിൽ കൂടുതലുള്ള സ്വർണ്ണം മാത്രമേ പരിശോധനയ്ക്ക് ശേഷം ലോക്കറിൽ സൂക്ഷിക്കുകയുള്ളൂ എന്ന നിയമം ഇവർ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. രണ്ടര ഗ്രാമിൽ താഴെ…

Read More

പുനലൂർ മുക്കടവിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊല്ലം: പുനലൂർ മുക്കടവിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. റബ്ബർ തോട്ടത്തിനുള്ളിൽ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഒരാഴ്ചയിലധികം പഴക്കമുണ്ടെന്ന് പോലീസ് പറയുന്നു. പിറവന്തൂർ പഞ്ചായത്തിലെ വൻമിള വാർഡിൽ മലയോര ഹൈവേയിൽ നിന്നും അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടത്. ഏറെ നാളായി ടാപ്പിംഗ് നടക്കാത്തതിനാൽ കാടുപിടിച്ച് കിടന്ന ഈ തോട്ടത്തിൽ കാന്താരി ശേഖരിക്കാനെത്തിയ പ്രദേശവാസിയാണ് ചൊവ്വാഴ്ച ഉച്ചയോടെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പുനലൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read More