പുതിയൊരു ചരിത്രം കുറിച്ച് കെഎസ്ആർടിസി; റിക്കോർഡ് പ്രതിദിന വരുമാനം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി. 2025 ഒക്ടോബർ 6-ാം തീയതിയാണ് 9.41 കോടി രൂപ എന്ന ഈ മികച്ച നേട്ടം കൈവരിക്കാനായത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന പ്രതിദിന വരുമാനം 2025 സെപ്റ്റംബർ 8-ന് നേടിയ 10.19 കോടി രൂപയാണ്. ജീവനക്കാരും സൂപ്പർവൈസർമാരും ഓഫീസർമാരും നടത്തിയ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ…
