ബസ് ദുരന്തം: ബാംഗ്ലൂർ-ഹൈദരാബാദ് ദേശീയപാതയിൽ തീപിടിച്ച് 25 മരണം

ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ വന്‍ ദുരന്തം: ബസിന് തീപിടിച്ച് 25ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. കര്‍ണൂലിനടുത്തുള്ള ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെ 3:30 ഓടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സിന്‍റെ ബസ് ഒരു ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്‍ ഏകദേശം 40 യാത്രക്കാരുണ്ടായിരുന്നു. തീ അതിവേഗം പടര്‍ന്നെങ്കിലും, 12 യാത്രക്കാരെ രക്ഷിക്കാന്‍ കഴിഞ്ഞു. യാത്രക്കാര്‍ ജനാലകള്‍ തകര്‍ത്താണ് പുറത്തുകടന്നത്. എന്നാല്‍ അപകടത്തില്‍ ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുമ്പോഴേക്കും ബസ് പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു….

Read More