മുല്ലപ്പെരിയാർ: റൂൾ കർവ് പരിധി മറികടന്നു; പെരിയാർ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം, ജില്ലയിൽ മഴ ശക്തം
ഇടുക്കി : തീവ്രമായ മഴയെത്തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലവിൽ 138.25 അടിയിലെത്തിയ ജലനിരപ്പ്, റൂൾ കർവ് പരിധിയായ 137.70 അടി മറികടന്നതിനാലാണ് നടപടി. ഡാമിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ 75 സെന്റീമീറ്റർ വീതം ഉയർത്തി, അധികമുള്ള 1063 ഘനയടി വെള്ളം പെരിയാർ നദിയിലേക്ക് ഒഴുക്കിവിടാൻ തീരുമാനിച്ചു.ശനിയാഴ്ച പുലർച്ചെ ജലനിരപ്പ് 136.00 അടിയിലേക്ക് താഴ്ന്നിരുന്നെങ്കിലും, വൃഷ്ടിപ്രദേശങ്ങളിൽ ലഭിച്ച കനത്ത മഴ കാരണം ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയായിരുന്നു. അതിനാൽ, പെരിയാർ…
