​അവയവദാനത്തിലൂടെ അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് അഡ്വ. ദിവാകർ യാത്രയായി

തിരുവനന്തപുരം: മരണത്തിലും മാതൃകയായി അഞ്ചുപേർക്ക് പുതുജീവൻ പകർന്ന് അഡ്വ. ഡി.എസ്. രാജേഷ് (ദിവാകർ – 53) യാത്രയായി. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ (Cerebral Haemorrhage) തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം മരണത്തിന് കീഴടങ്ങിയെങ്കിലും, അവയവദാനത്തിലൂടെ അഞ്ചുപേരിലൂടെ അദ്ദേഹം ഇനി ജീവിക്കും. കവടിയാർ ജവഹർ നഗർ (L-10) നിവാസിയും ടാക്സ് കൺസൾട്ടന്റുമായ ദിവാകറിനെ ഡിസംബർ 14-ന് കുഴഞ്ഞുവീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 17-ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ, ദുഃഖാർത്തരായ കുടുംബം അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ…

Read More