വടക്കൻ കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായ സാഹചര്യത്തിൽ വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഫലമായി കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ നാല് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ജാഗ്രത നിർദ്ദേശമുണ്ട്; ഇവിടെ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ഇന്നലെ ശക്തമായ മഴ ലഭിച്ച തലസ്ഥാനം ഉൾപ്പെടെയുള്ള തെക്കൻ ജില്ലകൾക്ക് ഇന്ന് മഴയുടെ തീവ്രത കുറയാൻ…
