ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ കണ്ടെത്താനാകാതെ കസ്റ്റംസ്

കൊച്ചി: കസ്റ്റംസിന് ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര വാഹനങ്ങൾ കണ്ടെത്താനായില്ല. കേരളത്തിൽ എത്തിച്ച 150-ൽ അധികം വാഹനങ്ങളിൽ 38 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടാനായത്. വാഹനങ്ങൾ വ്യാപകമായി ഒളിപ്പിച്ചതായി കസ്റ്റംസ് കരുതുന്നു. വാഹനങ്ങൾ കണ്ടെത്താൻ പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടികൂടിയ ഫസ്റ്റ് ഓണർ ലാൻഡ് റോവറുമായി ബന്ധപ്പെട്ട്, റാക്കറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വാഹനയുടമ മാഹീൻ അൻസാരി ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. കാർ കടത്തിലെ ഇടനിലക്കാരായി പ്രവർത്തിക്കുന്ന കോയമ്പത്തൂർ റാക്കറ്റുമായി…

Read More