സജിത വധക്കേസ്: പ്രതി ചെന്താമര കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. ചെന്താമരയ്‌ക്കെതിരെ ചുമത്തിയ കൊലപാതകക്കുറ്റം ഉൾപ്പെടെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു. കൊലപാതകത്തിന് പുറമെ തെളിവ് നശിപ്പിക്കൽ, വീട്ടിൽ അതിക്രമിച്ച് കടക്കൽ എന്നീ കുറ്റങ്ങളും തെളിഞ്ഞതായി കോടതി പ്രസ്താവിച്ചു. കേസിന്റെ ശിക്ഷാവിധി മറ്റന്നാൾ (ഒക്ടോബർ 16) പ്രഖ്യാപിക്കും.​ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ചെന്താമര മറുപടിയൊന്നും നൽകിയില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വിധി യാതൊരു ഭാവമാറ്റമോ…

Read More

പോക്സോ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

പാലക്കാട്: പോക്സോ കേസിൽ സിപിഎം പുതുനഗരം ചെട്ടിയത്ത്കുളമ്പ് ബ്രാഞ്ച് സെക്രട്ടറി എൻ. ഷാജി (35) അറസ്റ്റിലായി. പുതുനഗരം വാരിയത്ത്കളം സ്വദേശിയാണ് ഇയാൾ.ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുവായൂരിൽ കായിക ഉപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഷാജി, തന്റെ കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയെ ഉപദ്രവിക്കുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പുതുനഗരം പോലീസ് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.സംഭവത്തെ തുടർന്ന് സിപിഎം ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

Read More