ബ്രിട്ടൻ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചു; സമാധാനത്തിനുള്ള പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടൻ പലസ്തീനെ സ്വതന്ത്ര പരമാധികാര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചു. പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ലോകത്തെ ഈ തീരുമാനം അറിയിച്ചത്. ദീർഘകാലമായി തുടരുന്ന ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് ശാശ്വതമായ സമാധാനം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നും, അതിനായി ഹമാസിന്റെ തടവിലുള്ള ഇസ്രായേലി ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും സ്റ്റാർമർ ആവശ്യപ്പെട്ടു. “സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷകൾക്ക്…

Read More