ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹത
തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ, വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്; റിപ്പോർട്ട് വ്യാഴാഴ്ച നൽകുമെന്നാണ് വിവരം. സംഭവത്തിൽ ഒരു സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. സ്വർണപ്പാളിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഉരുണ്ടുകളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. 2019-ൽ അത് ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ഒരു ധാരണാപിശകാണ് എന്ന മൊഴിയാണ് സ്വർണാഭരണം വിഭാഗത്തിലെ…
