ധീരനായി വിനോദ്; ആക്കുളം കായലിൽ ചാടിയ പെൺകുട്ടിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം : ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 15 വയസ്സുകാരിയെ, ഓട്ടോറിക്ഷാ ഡ്രൈവറുടെ ധീരമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് സംഭവം.പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ടപ്പോൾ അതുവഴി വന്ന വെള്ളായണി സ്വദേശിയായ ഓട്ടോ ഡ്രൈവർ വിനോദ് ഉടൻ തന്നെ കായലിലേക്ക് ചാടുകയായിരുന്നു. പെൺകുട്ടി മുങ്ങിപ്പോകാതിരിക്കാൻ ഇദ്ദേഹം അവളെ താങ്ങിനിർത്തി.തുടർന്ന്, ഫയർ ഫോഴ്സ് എത്തി ഇരുവരെയും കായലിൽ നിന്ന് രക്ഷപ്പെടുത്തി. വിവരമറിഞ്ഞ് തുമ്പ പോലീസും സ്ഥലത്തെത്തിയിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ തുടർന്ന് ഒരു…

Read More

അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പൂജപ്പുരയിലേക്ക് മാറ്റുന്നു; അട്ടക്കുളങ്ങര ഇനി പുരുഷ സ്പെഷ്യൽ ജയിൽ

തിരുവനന്തപുരം : തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതിന്റെ ഭാഗമായി നിലവിലുള്ള വനിതാ തടവുകാരെ അവിടേക്ക് മാറ്റുകയും അട്ടക്കുളങ്ങര ജയിൽ ഇനിമുതൽ പുരുഷ സ്പെഷ്യൽ ജയിലാക്കി മാറ്റുകയും ചെയ്യും. ജയിലുകളിലെ തടവുകാരുടെ വർദ്ധിച്ച ബാഹുല്യം നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുള്ളത്. വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധങ്ങൾ നിലനിന്നിട്ടും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗ തീരുമാനപ്രകാരം ആഭ്യന്തര വകുപ്പ് ഈ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു. നിലവിൽ 90നും…

Read More

തലസ്ഥാന നഗരിയിൽ വയോധികൻ സഹോദരിയുടെ മകന്റെ അടിയേറ്റ് മരിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വയോധികൻ സഹോദരിയുടെ മകന്റെ അടിയേറ്റ് മരിച്ചു. മണ്ണന്തലയിൽ പുത്തൻവീട്ടിൽ സുധാകരൻ (80) ആണ് കൊല്ലപ്പെട്ടത്. സുധാകരന്റെ സഹോദരിയുടെ മകൻ രാജേഷാണ് കൊലപാതകം നടത്തിയത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ രാജേഷിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.​കൊലപാതകം നടക്കുമ്പോൾ രാജേഷ് മദ്യലഹരിയിലായിരുന്നെന്നും, സുധാകരനുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് വിവരം. രാജേഷ് നേരത്തെ അടിപിടി, പടക്കം എറിയൽ ഉൾപ്പെടെയുള്ള കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്….

Read More

വർക്കലയിൽ വാഹനാപകടം: ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: വർക്കലയിൽ ഫിഷറീസ് വകുപ്പിലെ രണ്ട് വനിതാ ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്കൂട്ടറിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ആവശ്യത്തിനായി രഘുനാഥപുരം സ്വദേശിയുടെ വീട്ടിലെത്തി അപേക്ഷാ നടപടികൾ പൂർത്തിയാക്കി ഓഫീസിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സ്കോർപിയോ കാർ അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും ദൃക്സാക്ഷികൾ ആരോപിച്ചു. അപകടത്തിൽപ്പെട്ട ഉദ്യോഗസ്ഥർ പഞ്ചായത്ത് പരിധിയിൽ ജോലി ചെയ്യുന്നവരാണ്. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള…

Read More