കൊച്ചി: തൃപ്പൂണിത്തുറയിൽ കഞ്ചാവ് കൈവശം വെച്ചതിന് നടൻ ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. ആദം, അമിത്, കാർത്തിക് എന്നിവർക്കെതിരെയാണ് ഹിൽപാലസ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ ഇരുമ്പനം ഭാഗത്ത് വെച്ചായിരുന്നു സംഭവം.
രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പോലീസിനെ കണ്ടപ്പോൾ ഇവർ പരുങ്ങിയതോടെ നടത്തിയ ദേഹപരിശോധനയിലാണ് ഒരാളുടെ പോക്കറ്റിൽ നിന്ന് ചെറിയ പാക്കറ്റിലാക്കിയ നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
പിടിക്കപ്പെട്ട മൂന്ന് യുവാക്കളും 20-നും 21-നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
