കൺസ്യൂമർഫെഡ് മദ്യശാലയിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

മലപ്പുറം മുണ്ടുപറമ്പിലെ കൺസ്യൂമർഫെഡ് വിദേശ മദ്യവില്പനശാലയിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി.

കൈക്കൂലി വാങ്ങുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കണക്കിൽപ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു.

മദ്യക്കമ്പനികളുടെ ഏജന്റുമാരിൽ നിന്ന് മദ്യശാലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. പിടിച്ചെടുത്ത പണം ഉദ്യോഗസ്ഥരിൽ നിന്നാണെന്നും, സംഭവത്തിൽ അന്വേഷണം തുടരുമെന്നും വിജിലൻസ് സംഘം അറിയിച്ചു.

One thought on “കൺസ്യൂമർഫെഡ് മദ്യശാലയിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *