

തദ്ദേശ തെരഞ്ഞെടുപ്പ്: സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്നു മുതൽ 21 വരെ
തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് തുടങ്ങും. ഈ മാസം 21 വരെയാണ് നറുക്കെടുപ്പ് നടപടികൾ തുടരുക.സ്ത്രീകൾ, പട്ടികജാതി സ്ത്രീകൾ, പട്ടികവർഗ സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗം എന്നീ വിഭാഗങ്ങൾക്കുള്ള സംവരണമാണ് ഇതിലൂടെ നിശ്ചയിക്കുന്നത്. മുനിസിപ്പാലിറ്റികളിലെ സംവരണ വാർഡുകളുടെ ചുമതല തദ്ദേശ ജോയിന്റ് ഡയറക്ടർക്കും, കോർപ്പറേഷനുകളിലെ ചുമതല അർബൻ ഡയറക്ടർക്കുമാണ്.941 പഞ്ചായത്തുകളിലേക്കുള്ള നറുക്കെടുപ്പ് ഇന്ന് മുതൽ 16 വരെയാണ് നടക്കുന്നത്. കണ്ണൂർ ജില്ലയിലേക്കുള്ള നറുക്കെടുപ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലും മറ്റ് ജില്ലകളിലേത് അതത് കലക്ടറേറ്റ് കോൺഫറൻസ് ഹാളുകളിലുമായിരിക്കും….

അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പൂജപ്പുരയിലേക്ക് മാറ്റുന്നു; അട്ടക്കുളങ്ങര ഇനി പുരുഷ സ്പെഷ്യൽ ജയിൽ
തിരുവനന്തപുരം : തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാ സെൻട്രൽ ജയിൽ പൂജപ്പുരയിലെ പ്രത്യേക ബ്ലോക്കിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ഇതിന്റെ ഭാഗമായി നിലവിലുള്ള വനിതാ തടവുകാരെ അവിടേക്ക് മാറ്റുകയും അട്ടക്കുളങ്ങര ജയിൽ ഇനിമുതൽ പുരുഷ സ്പെഷ്യൽ ജയിലാക്കി മാറ്റുകയും ചെയ്യും. ജയിലുകളിലെ തടവുകാരുടെ വർദ്ധിച്ച ബാഹുല്യം നിയന്ത്രിക്കുന്നതിനാണ് ഈ തീരുമാനമെന്നാണ് ആഭ്യന്തരവകുപ്പ് അറിയിച്ചിട്ടുള്ളത്. വനിതാ ജീവനക്കാരുടെ ശക്തമായ പ്രതിഷേധങ്ങൾ നിലനിന്നിട്ടും, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗ തീരുമാനപ്രകാരം ആഭ്യന്തര വകുപ്പ് ഈ നടപടിയുമായി മുന്നോട്ട് പോകുകയായിരുന്നു. നിലവിൽ 90നും…

തലസ്ഥാന നഗരിയിൽ വയോധികൻ സഹോദരിയുടെ മകന്റെ അടിയേറ്റ് മരിച്ചു
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വയോധികൻ സഹോദരിയുടെ മകന്റെ അടിയേറ്റ് മരിച്ചു. മണ്ണന്തലയിൽ പുത്തൻവീട്ടിൽ സുധാകരൻ (80) ആണ് കൊല്ലപ്പെട്ടത്. സുധാകരന്റെ സഹോദരിയുടെ മകൻ രാജേഷാണ് കൊലപാതകം നടത്തിയത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ രാജേഷിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.കൊലപാതകം നടക്കുമ്പോൾ രാജേഷ് മദ്യലഹരിയിലായിരുന്നെന്നും, സുധാകരനുമായി വാക്കുതർക്കമുണ്ടായതിനെ തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് വിവരം. രാജേഷ് നേരത്തെ അടിപിടി, പടക്കം എറിയൽ ഉൾപ്പെടെയുള്ള കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്….

കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസ്: ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിച്ചു; നിരക്ക് കുറച്ചു
കൊച്ചി : കൊച്ചിയിലെ കാഴ്ചകൾ സഞ്ചാരികൾക്ക് ആസ്വദിക്കാൻ വേണ്ടി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിൾ ഡക്കർ ബസിന്റെ ട്രിപ്പുകളുടെ എണ്ണം ഒരു ദിവസം മൂന്നായി വർദ്ധിപ്പിച്ചു.പുതിയ സമയക്രമവും നിരക്കുകളുംപുതിയ സമയക്രമം അനുസരിച്ച്, വൈകുന്നേരം 4 മണിക്ക് എറണാകുളം ജെട്ടി സ്റ്റാൻഡിൽ നിന്ന് ആദ്യ ട്രിപ്പ് പുറപ്പെടും. വൈകിട്ട് 6.30-ന് രണ്ടാമത്തെ ട്രിപ്പും, രാത്രി 9 മണിക്ക് മൂന്നാമത്തെ ട്രിപ്പും ആരംഭിക്കും.യാത്രാ നിരക്കുകൾ കുറച്ചിട്ടുണ്ട്. അപ്പർ ഡെക്ക് ചാർജ് 200 രൂപയായും, ലോവർ…

സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി സഞ്ജു സാംസൺ
തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെ നിയമിച്ചു. ഒക്ടോബർ 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് ഈ വർഷത്തെ കായികമേള നടക്കുക. ഒളിമ്പിക്സ് മാതൃകയിലാണ് മേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തലസ്ഥാന നഗരിയിലെ 12 വേദികളിലായി 39 ഇനങ്ങളിൽ 9232 മത്സരങ്ങൾ നടക്കും. 25,325 കായികതാരങ്ങൾ പങ്കെടുക്കുന്ന മേളയിൽ 2000 ഭിന്നശേഷി കായിക താരങ്ങളും അണിനിരക്കും. മേളയുടെ ബ്രാൻഡ് അംബാസഡർ ആയതിലുള്ള…

തീവ്രമായ വിലയിടിവ്: സ്വര്‍ണവില കുത്തനെ താഴോട്ട്
റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 11,210 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 89,680 രൂപയുമായി നിലവിലെ വില.വിലയിടിവിന് പിന്നിൽഇസ്രാഈല്-ഹമാസ് സമാധാന കരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ പ്രധാന കാരണം. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് ഏകദേശം 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇന്നലെ…

സുപ്രധാന വിധി: കടകളിലെ ചരക്കിറക്ക് ജീവനക്കാർക്ക് തന്നെ ചെയ്യാം
ഡൽഹി ; കച്ചവട സ്ഥാപനങ്ങളിലേക്കുള്ള വിതരണ വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ ഇറക്കുന്നത് ചുമട്ടു തൊഴിലാളികൾക്ക് പകരം അവിടുത്തെ ജീവനക്കാർക്ക് തന്നെ ചെയ്യാമെന്ന് സുപ്രീം കോടതി വിധിച്ചു. ജീവനക്കാർക്ക് ചരക്കിറക്കാൻ അനുമതി നൽകിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. ഓരോ പ്രദേശത്തെയും കച്ചവട സ്ഥാപനങ്ങളുടെ വിതരണവും ചരക്കിറക്കും ആ പ്രദേശത്തെ ചുമട്ടു തൊഴിലാളികൾക്ക് മാത്രമാണെന്ന ചുമട്ടു തൊഴിലാളി ക്ഷേമബോർഡിന്റെ വാദം കോടതി തള്ളിക്കളഞ്ഞു. 2016-ൽ ഒരു തൊഴിലാളി യൂണിയൻ ഇടപെട്ട്, ജീവനക്കാരെക്കൊണ്ട് ചുമടിറക്കാൻ അനുവദിക്കാത്തതുമായി ബന്ധപ്പെട്ട…

ടിക്കറ്റ് ബുക്ക് ചെയ്‌ത ശേഷവും യാത്രാ തീയതി മാറ്റാം; റെയിൽവേയുടെ പുതിയ സൗകര്യം
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ തീരുമാനം. ഇനി കൺഫേം ചെയ്ത ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി ഓൺലൈനായി മാറ്റാൻ യാത്രക്കാർക്ക് അവസരം ലഭിക്കും. ഇതോടെ, നിശ്ചയിച്ച തീയതിയിൽ യാത്ര ചെയ്യാൻ കഴിയാതെ ടിക്കറ്റ് റദ്ദാക്കുമ്പോൾ പണം നഷ്ടമാകുന്നതിനെക്കുറിച്ചുള്ള ആശങ്ക ഒഴിവാക്കാം.നിലവിൽ, യാത്രാ തീയതി മാറ്റണമെങ്കിൽ ടിക്കറ്റ് റദ്ദാക്കി പുതിയത് ബുക്ക് ചെയ്യണമായിരുന്നു. ഇത് കാൻസലേഷൻ ഫീസ് ഉൾപ്പെടെയുള്ള സാമ്പത്തിക നഷ്ടത്തിന് കാരണമായിരുന്നു. എന്നാൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതനുസരിച്ച്, ജനുവരി മുതൽ…

പുതിയൊരു ചരിത്രം കുറിച്ച് കെഎസ്ആർടിസി; റിക്കോർഡ് പ്രതിദിന വരുമാനം
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പ്രതിദിന ടിക്കറ്റ് വരുമാനം സ്വന്തമാക്കി. 2025 ഒക്ടോബർ 6-ാം തീയതിയാണ് 9.41 കോടി രൂപ എന്ന ഈ മികച്ച നേട്ടം കൈവരിക്കാനായത്. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന പ്രതിദിന വരുമാനം 2025 സെപ്റ്റംബർ 8-ന് നേടിയ 10.19 കോടി രൂപയാണ്. ജീവനക്കാരും സൂപ്പർവൈസർമാരും ഓഫീസർമാരും നടത്തിയ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു. ബഹുമാനപ്പെട്ട ഗതാഗത വകുപ്പ് മന്ത്രിയുടെ…

ലോക: റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചരിത്രം സൃഷ്ടിച്ച സിനിമ
മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയും അത് സ്വയം തിരുത്തിക്കുറിക്കുകയും ചെയ്യുന്ന ഒരു പ്രവണതയ്ക്കാണ് പ്രേക്ഷകർ ‘ലോക’ എന്ന ചിത്രത്തിലൂടെ സാക്ഷ്യം വഹിക്കുന്നത്. റിലീസ് ചെയ്ത് 38 ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ‘ലോക’ മാറി. കേരളത്തിൽ നിന്ന് മാത്രം ചിത്രം ഇതുവരെയായി 118 കോടി രൂപ നേടി ചരിത്രം കുറിച്ചു. മോഹൻലാലിന്റെ ‘തുടരും’, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘എമ്പുരാൻ’ തുടങ്ങിയ മുൻ ചിത്രങ്ങളുടെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർത്താണ് ‘ലോക’ ഈ അവിശ്വസനീയ…