തീവണ്ടിയിൽ ടിടിഇക്ക് മർദനം: യുവതിക്കെതിരെയും ടിടിഇക്കെതിരെയും കേസ്
ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത യുവതി, റെയിൽവേ ടിക്കറ്റ് എക്സാമിനറെ (ടിടിഇ) മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ഫറോക്കിനും കുറ്റിപ്പുറത്തിനുമിടയിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നത്. ഫറോക്കിൽ നിന്ന് കുറ്റിപ്പുറത്തേക്ക് ജനറൽ ടിക്കറ്റെടുത്ത് കയറിയ യുവതി എസ്5 (S5) റിസർവ്ഡ് കമ്പാർട്ട്മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. റെയിൽവേ സ്റ്റേഷൻ പിന്നിട്ടതിന് പിന്നാലെ പരിശോധനയ്ക്കെത്തിയ പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്ത് യുവതിയോട് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. കൈവശമുള്ളത് ജനറൽ ടിക്കറ്റായതിനാൽ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ നിന്ന് മാറി…
