Connect with us

SPECIAL DAYS

100ന്റെ നിറവിൽ വി എസ് അച്യുതാനന്ദൻ

Published

on

ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.അനാഥത്വത്തിന്റെ നൊമ്പരം പേറി നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട ജീവിതം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വി.എസ് വിജയിച്ചുകയറിയത്. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദൻ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം.

Click to comment

You must be logged in to post a comment Login

Leave a Reply

NEWS

സമ്പൂർണ സൂര്യഗ്രഹണം ഇന്ന്; നാളെ പുലര്‍ച്ചെ വരെ നീളും

Published

on

കഴിഞ്ഞ 50 വര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്.അമേരിക്ക, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളിൽ ദ്യശ്യമാകുന്ന ഗ്രഹണം ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിൽ കാണാൻ കഴിയില്ല.ഇന്ത്യന്‍ സമയം രാത്രി 9.12 ന് ആരംഭിക്കുന്ന ഗ്രഹണം നാളെ പുലർച്ചെ 2.22 വരെ നീണ്ടു നിൽക്കും. 4 മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം. മിനിറ്റ് 27 സെക്കന്റായിരിക്കും പൂർണഗ്രഹണത്തിന്റെ ദൈർഘ്യം.നാസയടക്കമുള്ള ഏജൻസികൾ ​ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. ടോട്ടൽ സോളാർ എക്ലിപ്‌സ് NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേക്ഷണം ചെയ്യും.

Continue Reading

SPECIAL DAYS

ജീവിതത്തില്‍ നന്മ സ്വീകരിക്കുന്നതിനുള്ള സന്ദേശം; വിജയദശമി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

Published

on

വിജയദശമി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാദ്ധ്യമമായ എക്‌സ്‌വഴിയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്.രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങള്‍ക്ക് വിജയദശമി ആശംസകള്‍ നേരുന്നു. ശക്തികളെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ നന്മ സ്വീകരിക്കുന്നതിനുമുള്ള സന്ദേശമാണ് ഈ ആഘോഷം നല്‍കുന്നത്’. അദ്ദേഹം പറഞ്ഞു.

ഒമ്ബത് ദിവസം നീണ്ട് നില്‍ക്കുന്ന നവരാത്രി ആഘോഷങ്ങളുടെ അവസാന ദിവസമാണ് വിജയദശമി ദസറ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്.

Continue Reading

SPECIAL DAYS

ഇന്ന് പെസഹ വ്യാഴം

Published

on

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകളും ചടങ്ങുകളും നടത്തും. ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു ക്രിസ്തു തന്റെ ശിക്ഷ്യമാര്‍ക്കായി അത്താഴവിരുന്നൊരുക്കി. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും എന്റെ രക്തമാണെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്‍കി വിശുദ്ധകുര്‍ബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇന്ന്.

ഇന്നേ ദിവസം യേശുക്രിസ്തു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയിരുന്നു.
ഇതിന്റെ ഓര്‍മ്മയ്ക്കായി ഇടവകകളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ഇന്നേദിവസം നടക്കും. ഇതില്‍ വൈദികര്‍ വിശ്വാസികളുടെ കാലുകഴുകും. പുളിപ്പില്ലാത്ത അപ്പമാണ് പെസഹാ പെരുന്നാളിന്റെ മറ്റൊരു സവിശേഷത. അന്ത്യത്താഴ വേളയില്‍ യേശുക്രിസ്തു ചെയ്തതു പോലെ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ പെസഹാ അപ്പം മുറിയ്ക്കുകയും പെസഹാ പാല്‍ കുടിയ്ക്കുകയും ചെയ്യുന്നു.

Continue Reading

Latest

LOCAL NEWS13 hours ago

എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെ 2021...

KERALA1 day ago

പോളിംഗ് ശതമാനം 70 കടന്നു, കണ്ണൂർ മുന്നിൽ; ഇനി കാത്തിരിപ്പ്

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക...

LOCAL NEWS2 days ago

മലപ്പുറത്തും പാലക്കാട്ടും വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണുമരിച്ചു

പാലക്കാട്/മലപ്പുറം : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ...

KERALA5 days ago

കേരളത്തിലെ ആകെ വോട്ടർമാരുടെ വിവരങ്ങൾ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 25 പേര്‍ വനിതകളാണ്. കോട്ടയം...

LOCAL NEWS6 days ago

നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ

കൊല്ലം: നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ...

KERALA6 days ago

പരസ്യ പ്രചാരണം ഇനി മൂന്നുനാള്‍ കൂടി; കേരളത്തിൽ വെള്ളിയാഴ്ച വോട്ടിങ്

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട...

LOCAL NEWS7 days ago

കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടു പേര്‍ ഗുരുതരാവസ്ഥ

കഴക്കൂട്ടം : കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരം. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ മെഡി. കോളേജിലും...

LOCAL NEWS1 week ago

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു. ഇന്നലെ...

KERALA1 week ago

ഉദയ് ഡബിൾ ഡെക്കർ കേരളത്തിൽ, പരീക്ഷണ ഓട്ടം വിജയം

പാലക്കാട് : ബെംഗളൂരു – കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ അറിയിച്ചു....

LOCAL NEWS1 week ago

ഡിഡി ന്യൂസിന് നിറംമാറ്റം; ലോഗോയും എഴുത്തും ഇനി കാവി നിറത്തിൽ

ന്യൂഡൽഹി : പ്രസാർ ഭാരതിയുടെ കീഴിലുള്ള ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ. രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള...

Trending