Connect with us

KERALA

പാലക്കാടുൾപ്പടെ 12 ജില്ലകളിൽ മഴ സാധ്യത

Published

on

തിരുവനന്തപുരം : ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയതോ, മിതമായ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 0.5 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.

KERALA

പോളിംഗ് ശതമാനം 70 കടന്നു, കണ്ണൂർ മുന്നിൽ; ഇനി കാത്തിരിപ്പ്

Published

on

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്.

ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 8.15 ന് സംസ്ഥാനത്ത് പോളിംഗ് 70.35 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യുന്നത് തുടരുകയാണ്.

Continue Reading

KERALA

കേരളത്തിലെ ആകെ വോട്ടർമാരുടെ വിവരങ്ങൾ

Published

on

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 25 പേര്‍ വനിതകളാണ്.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത് (14). അഞ്ച് സ്ഥാനാര്‍ത്ഥികളുള്ള ആലത്തൂരാണ് ഏറ്റവും കുറവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,77,49,159 വോട്ടര്‍മാരാണുള്ളത്.

ഇതില്‍ 5,34,394 കന്നിവോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്.

Continue Reading

KERALA

പരസ്യ പ്രചാരണം ഇനി മൂന്നുനാള്‍ കൂടി; കേരളത്തിൽ വെള്ളിയാഴ്ച വോട്ടിങ്

Published

on

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം ശേഷിക്കെ രാഷ്ട്രീയച്ചൂടില്‍ തിളച്ചു മറിയുകയാണ് സംസ്ഥാനം. വോട്ടുറപ്പിക്കുന്നതിന് അവസാനവട്ട തന്ത്രങ്ങളുമായി ഓട്ടത്തിലാണ് സ്ഥാനാർത്ഥികളും നേതാക്കളും.സംസ്ഥാനത്ത് തമ്ബടിച്ച്‌ കേന്ദ്ര നേതാക്കളും അവസാന വട്ട പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്.

ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിന് ബുധനാഴ്ച കലാശക്കൊട്ടോടെ പരിസമാപ്തിയാവും. കഴിഞ്ഞ തവണത്തെ 19 ല്‍ നിന്ന് ട്വന്റി – ട്വന്റിയാണ് യുഡിഎഫ് ലക്ഷ്യം. കനലൊരുതരി കത്തിപ്പടരുന്നതാണ് ഇടതിന്റെ സ്വപ്നം.കേരളം ബാലികേറാ മലയല്ലെന്ന് തെളിയിക്കാൻ അടവ് പതിനെട്ടും പയറ്റുകയാണ് ബിജെപി.

പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലും മുന്നണികള്‍ക്കോ സ്ഥാനാർത്ഥികള്‍ക്കോ അവകാശ വാദങ്ങള്‍ക്ക് കുറവില്ല. അപ്പോഴും പ്രവചനാതീതമായ അടിയൊഴുക്കുകളില്‍ ആശങ്കയും അസ്വസ്ഥതയുമുണ്ട് നേതാക്കള്‍ക്ക്.

Continue Reading

Latest

KERALA16 hours ago

പോളിംഗ് ശതമാനം 70 കടന്നു, കണ്ണൂർ മുന്നിൽ; ഇനി കാത്തിരിപ്പ്

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക...

LOCAL NEWS1 day ago

മലപ്പുറത്തും പാലക്കാട്ടും വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണുമരിച്ചു

പാലക്കാട്/മലപ്പുറം : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ...

KERALA4 days ago

കേരളത്തിലെ ആകെ വോട്ടർമാരുടെ വിവരങ്ങൾ

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 25 പേര്‍ വനിതകളാണ്. കോട്ടയം...

LOCAL NEWS5 days ago

നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ

കൊല്ലം: നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ...

KERALA5 days ago

പരസ്യ പ്രചാരണം ഇനി മൂന്നുനാള്‍ കൂടി; കേരളത്തിൽ വെള്ളിയാഴ്ച വോട്ടിങ്

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട...

LOCAL NEWS6 days ago

കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടു പേര്‍ ഗുരുതരാവസ്ഥ

കഴക്കൂട്ടം : കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരം. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേര്‍ മെഡി. കോളേജിലും...

LOCAL NEWS1 week ago

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ മോഷണം

കൊച്ചി: ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചിയിലെ വീട്ടിലാണ് കവർച്ച നടന്നത്. സ്വർണ വജ്രാഭരണങ്ങൾ നഷ്ടമായി. ഒരു കോടി രൂപയുടെ കവർച്ച നടന്നതായി കരുതുന്നു. ഇന്നലെ...

KERALA1 week ago

ഉദയ് ഡബിൾ ഡെക്കർ കേരളത്തിൽ, പരീക്ഷണ ഓട്ടം വിജയം

പാലക്കാട് : ബെംഗളൂരു – കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി റെയിൽവേ അറിയിച്ചു....

LOCAL NEWS1 week ago

ഡിഡി ന്യൂസിന് നിറംമാറ്റം; ലോഗോയും എഴുത്തും ഇനി കാവി നിറത്തിൽ

ന്യൂഡൽഹി : പ്രസാർ ഭാരതിയുടെ കീഴിലുള്ള ദേശീയ വാർത്താ ചാനൽ ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ. രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള...

LOCAL NEWS1 week ago

ഫലസ്തീൻ ഐക്യദാർഢ്യ ബാനർ തകർത്ത വിദേശികൾ ; സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊച്ചി ; ഫോര്‍ട്ട് കൊച്ചിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ബാനര്‍ വിദേശികള്‍ തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു.വിദ്യാര്‍ഥി സംഘടനയായ എസ് ഐ ഒവിന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ്...

Trending