LOCAL NEWS
സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി
തൃശ്ശൂര്‍: യു ട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നർത്തകി സത്യഭാമയ്ക്ക് എതിരെ ആർഎൽവി രാമകൃഷ്ണൻ പൊലീസില്‍ പരാതി നൽകി.
ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് പരാതി നൽകിയത്.വ്യക്തിപരമായി അപമാനിച്ചെന്നാണ് പരാതി.
അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് വ്യക്തമാക്കി.
LOCAL NEWS
മലപ്പുറത്തും പാലക്കാട്ടും വോട്ട് ചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞുവീണുമരിച്ചു
പാലക്കാട്/മലപ്പുറം : പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
LOCAL NEWS
നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ
കൊല്ലം: നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്.
പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ശക്തികുളങ്ങര പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നീണ്ടകര പാലത്തിന് സമീപത്ത് നിലയുറപ്പിച്ചു. രാജീവനും അരുണും സഞ്ചരിച്ച ബൈക്ക് എത്തിയപ്പോൾ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കരുതിയിരുന്ന 30 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.
740 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായ അശ്വതിയേയും ഇവർക്ക് എം.ഡി.എം.എ വിതരണം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
LOCAL NEWS
കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു; രണ്ടു പേര് ഗുരുതരാവസ്ഥ
കഴക്കൂട്ടം : കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരം. രണ്ട് പേര് സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട് പേര് മെഡി. കോളേജിലും ചികിത്സയിലാണ്.
ഒരാള്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11.30 നായിരുന്നു ദേശീയ പാതയില്‍ ടെക്നോപാര്‍ക്കിന് എതിര്‍വശത്തെ ആ6 (ബി സിക്സ് ) ബിയര്‍ പാര്‍ലറിലാണ് സംഭവം.ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെ നടന്ന അടിപിടിയിലാണ് 5 പേര്‍ക്ക് കുത്തേറ്റത്.
കുത്തേറ്റവരുടെയും കുത്തിയവരുടെയും ക്രിമിനല്‍ പശ്ചാത്തലം പൊലീസ് അന്വേഷിക്കുന്നു.
-
NEWS11 months ago
ഡോക്ടർ തൂങ്ങിമരിച്ചനിലയിൽ, മരണവിവരം അറിയിക്കേണ്ടവരുടെ ലിസ്റ്റ് സമീപം
-
NEWS1 year ago
ഈ ഷോ ഞാന്‍ ഇവിടെവച്ച് അവസാനിപ്പിക്കുകയാണ്’; ബിഗ് ബോസില്‍ മത്സരാര്‍ഥികളെ ഞെട്ടിച്ച് മോഹന്‍ലാല്‍
-
NEWS1 year ago
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി റിമാൻഡിൽ
-
NEWS9 months ago
പത്താം ക്ലാസ് പാസ്സായവര്‍ക്ക് നിരവധി ജോലി ഒഴിവുകളുമായി തപാല്‍ വകുപ്പ്
-
NEWS9 months ago
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
-
NEWS9 months ago
വക്കം പുരുഷോത്തമന് അന്തരിച്ചു
-
NEWS6 months ago
കാലാവസ്ഥ അതിശക്തമായതിനാൽ പ്രൊഫഷണൽ കോളജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
NEWS11 months ago
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു; കറിലുണ്ടായിരുന്ന മറ്റു തരങ്ങൾക്ക് പരിക്ക്