കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ചു; വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം : ചെമ്പഴന്തി സ്വദേശിയായ യുവാവ് വിവാഹദിനത്തിൽ വാഹനാപകടത്തിൽ മരിച്ചുവെന്ന ദാരുണമായ വാർത്തയാണ് പുറത്തുവരുന്നത്. ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ ജീവൻ വെടിഞ്ഞത്. പുലർച്ചെ ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിൽ വെച്ച് രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വിവാഹം നടക്കാനിരിക്കെ മണിക്കൂറുകൾക്ക് മുൻപുണ്ടായ ഈ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി. സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
