പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ; ഷൂട്ടിംഗ് ലൊക്കേഷനിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് യുവനടിയുടെ പരാതി

കൊച്ചി: ലൈംഗിക പീഡനക്കേസിൽ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവനടി നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് രഞ്ജിത്തിന്റെ കാർ തടഞ്ഞാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. നിലവിൽ തൊടുപുഴ പോലീസിന്റെ കസ്റ്റഡിയിലുള്ള അദ്ദേഹത്തെ ഉടൻ തന്നെ കൊച്ചി പോലീസിന് കൈമാറും.​ രഞ്ജിത്ത് ഇപ്പോൾ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ നടിയാണ് പരാതിയുമായി രംഗത്തെത്തിയത്. നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന സിനിമാ ലൊക്കേഷനിൽ വെച്ച് തന്നെ…

Read More

പുക കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലഖ്‌നൗവിലേക്ക് തിരിച്ചുവിട്ടു; യാത്രക്കാർ സുരക്ഷിതർ

പശ്ചിമ ബംഗാളിലെ ബാഗ്ദോഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് 148 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പുക ഉയർന്നതിനെ തുടർന്ന് ലഖ്‌നൗവിൽ അടിയന്തരമായി ഇറക്കി. എയർബസ് എ 320 വിഭാഗത്തിൽപ്പെട്ട IX1523 എന്ന വിമാനത്തിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിലെ നിർണ്ണായക ഇലക്ട്രോണിക് ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഏവിയോണിക്സ് ബേയിൽ പുക കണ്ടെത്തിയതോടെ പുക അലാറം മുഴങ്ങുകയായിരുന്നു.​ അപകടസാധ്യത കണക്കിലെടുത്ത് പൈലറ്റ് ഉടൻ തന്നെ അന്താരാഷ്ട്രതലത്തിൽ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന ‘മെയ്ഡേ’ (Mayday) സന്ദേശം കൈമാറി….

Read More

ട്രെയിനിന് നേരെയുള്ള കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, 15 ദിവസത്തിനകം റിപ്പോർട്ട് വേണം

കോഴിക്കോട്: കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആലുവ യു.സി കോളേജ് വിദ്യാർത്ഥിനിയും പുറമേരി സ്വദേശിനിയുമായ ഐശ്വര്യ രാമകൃഷ്ണനാണ് (22) ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ രാത്രി 9.50-ന് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് പരിക്കേൽക്കുകയും പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. ദൃശ്യമാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്. ​സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട്…

Read More

വികസിത കേരളം’: ബിജെപി പ്രകടന പത്രിക പുറത്തിറക്കി; തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ സിബിഐ അന്വേഷണം

തിരുവനന്തപുരം: ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന പ്രഖ്യാപനവുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനാണ് പത്രിക പ്രകാശനം ചെയ്തത്. കേരളത്തിൽ ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്ന എയിംസ് (AIIMS) യാഥാർഥ്യമാക്കുമെന്നതാണ് പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതികളും, തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള അതിവേഗ പാതയും നടപ്പിലാക്കുമെന്നും ബിജെപി ഉറപ്പുനൽകുന്നു.​ ക്ഷേമപദ്ധതികളുടെ കാര്യത്തിലും വമ്പൻ…

Read More

പീഡനക്കേസിൽ കൗൺസിലർ പ്രശോഭിനെതിരെ കുരുക്ക് മുറുകുന്നു; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, പ്രതി ഒളിവിൽ

പാലക്കാട്‌ : ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെയുള്ള അന്വേഷണം പോലീസ് ശക്തമാക്കി. കേസിലെ അതിജീവിതയുടെ രഹസ്യമൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് കോടതി ഈ നടപടി സ്വീകരിച്ചത്. ഇതോടെ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് കൂടുതൽ മുറുകുകയാണ്.​ കേസിൽ തെളിവ് ശേഖരണത്തിന്റെ ആദ്യഘട്ടമായി പ്രതിയുടെ ഡിജിറ്റൽ രേഖകളാണ് പോലീസ് പരിശോധിക്കുന്നത്. ഫോൺ വിളികളുടെ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ്…

Read More

നിയമസഭാ തെരഞ്ഞെടുപ്പ് ആവേശം വാനോളം; യുഡിഎഫ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് എത്തും

കോഴിക്കോട്നി: യമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി വോട്ടർമാരെ കയ്യിലെടുക്കാനുള്ള ആവേശകരമായ നീക്കങ്ങളാണ് എല്ലാ ക്യാമ്പുകളിലും നടക്കുന്നത്.​ ഈ ആവേശത്തിന് കരുത്തുപകരാൻ യുഡിഎഫിന്റെ മുഖ്യപ്രചാരകൻ രാഹുൽ ഗാന്ധി ഇന്ന് വടക്കൻ കേരളത്തിലെത്തും. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പേരാമ്പ്ര, ബാലുശേരി എന്നീ മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിലാണ് അദ്ദേഹം പ്രധാനമായും സംസാരിക്കുക. രാഹുലിന്റെ സാന്നിധ്യം യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ ആത്മവിശ്വാസം പകരുമെന്നാണ് കണക്കുകൂട്ടൽ.

Read More

കന്നി വോട്ടർമാർക്ക് മധുരമേകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ട് ചെയ്താൽ ഹൽവ സമ്മാനം

നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നി വോട്ടർമാരെ പോളിംഗ് ബൂത്തുകളിലേക്ക് ആകർഷിക്കുന്നതിനായി വേറിട്ട പദ്ധതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ ഓരോ ജില്ലയിലും തിരഞ്ഞെടുക്കപ്പെട്ട 200 കന്നി വോട്ടർമാർക്ക് ഹൽവ വിതരണം ചെയ്യാനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. ജനാധിപത്യ പ്രക്രിയയിൽ യുവജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി തിരഞ്ഞെടുത്ത പോളിംഗ് ബൂത്തുകൾ കേന്ദ്രീകരിച്ചായിരിക്കും നടക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വ്യക്തമാക്കുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ കന്നി വോട്ടർമാർ കൃത്യമായി പങ്കെടുക്കണമെന്നും അധികൃതർ…

Read More

സംസ്ഥാനത്ത് കനത്ത ചൂട്: അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സ്വയം പ്രതിരോധം പ്രധാനമാണെന്നും രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗികൾ എന്നിവർ പ്രത്യേക കരുതൽ എടുക്കണം. നിർജ്ജലീകരണം തടയാൻ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയും ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ശീലമാക്കുകയും വേണം. അമിത മധുരമുള്ളതും കാർബണേറ്റഡ് ആയതുമായ…

Read More

വർക്കല പാപനാശം ബീച്ചിൽ തമിഴ്‌നാട് സ്വദേശിയെ തിരയിൽപ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം വർക്കല പാപനാശം ബീച്ചിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയെ തിരയിൽപ്പെട്ട് കാണാതായി. കടലൂർ സ്വദേശിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായ മുഹമ്മദ് അഫ്‌സലിനെയാണ് (18) കടലിൽ കാണാതായത്. ഇന്ന് രാവിലെ ഒൻപത് പേരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പമാണ് അഫ്സൽ പാപനാശത്ത് എത്തിയത്. ഉച്ചയോടെ കടലിൽ കുളിക്കാനിറങ്ങിയ ഇദ്ദേഹം ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. നിലവിൽ ലൈഫ് ഗാർഡുമാരും ടൂറിസം പോലീസും വാട്ടർ സ്‌പോർട്‌സ് ടീമും ചേർന്ന് യുവാവിനായുള്ള തിരച്ചിൽ ഊർജിതമായി നടത്തിവരികയാണ്.

Read More

വിവാഹമോചനത്തിന് പിന്നാലെ കോടതി വിധി: മുൻ ഭർത്താവിന് 16 ലക്ഷത്തിന്റെ സ്വർണം നൽകാൻ യുവതിയോട് നിർദ്ദേശം

കാഞ്ഞങ്ങാട്: വിവാഹമോചനം നേടിയ യുവതി മുൻ ഭർത്താവിന് 16 ലക്ഷം രൂപ മൂല്യം വരുന്ന സ്വർണം തിരികെ നൽകണമെന്ന് കാഞ്ഞങ്ങാട് ജില്ലാ കുടുംബകോടതി ഉത്തരവിട്ടു. നീലേശ്വരം കോട്ടപ്പുറം സ്വദേശിയും പ്രവാസിയുമായ പി.സി. ഷിഹാബുദീൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി. വിവാഹസമയത്ത് മഹറായി നൽകിയതും പിന്നീട് വിവിധ ഘട്ടങ്ങളിലായി ഭാര്യയ്ക്ക് നൽകിയതുമായ സ്വർണ്ണാഭരണങ്ങൾ തിരികെ ലഭിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.​ ഷിഹാബുദീന്റെ ഭാര്യ നേരത്തെ ഇതേ കുടുംബകോടതിയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് താൻ നൽകിയ…

Read More