വോട്ടിങ് യന്ത്രത്തിൽ ‘അഞ്ജലി നായർ’ എന്ന് വേണം; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി
കൊച്ചി: തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായരുടെ പേര് വോട്ടിങ് യന്ത്രത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിർദേശിച്ചു. വോട്ടിങ് യന്ത്രത്തിൽ നിലവിൽ ‘അഞ്ജലി പി വി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് മാറ്റി ‘അഞ്ജലി നായർ’ എന്നാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്ഥാനാർത്ഥി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ നൽകിയ ഉത്തരവ് പ്രകാരം, ഇക്കാര്യത്തിൽ ജില്ലാ വരണാധികാരിയാണ് ആവശ്യമായ നടപടി സ്വീകരിക്കേണ്ടത്. പരാതിയുമായി ബന്ധപ്പെട്ട് വരും ശനിയാഴ്ച വരണാധികാരിക്ക് മുൻപാകെ ഹാജരാകാനും കോടതി അഞ്ജലി…
