മണിപ്പൂരിൽ സൈനികർക്ക് നേരെയുണ്ടായ ആക്രമണം: രണ്ടുപേർ പിടിയിൽ; അതീവ ജാഗ്രതയിൽ സംസ്ഥാനം
ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപൂർ ജില്ലയിൽ അസം റൈഫിൾസ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിർണായക പുരോഗതി. ആക്രമണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. സെപ്റ്റംബർ 19-ന് ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുകയായിരുന്ന സൈനിക ട്രക്കിന് നേരെ അജ്ഞാത സംഘം പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർ സൈനിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കുറഞ്ഞത് അഞ്ചുപേർ അടങ്ങുന്ന സംഘമാണ് ആക്രമണം…
