പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: കേന്ദ്ര തീരുമാനത്തിനെതിരെ കേരളം; പുനഃപരിശോധിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു മേഖലയെ വേർപെടുത്തി മൈസൂരു റെയിൽവേ ഡിവിഷനിൽ ഉൾപ്പെടുത്താനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിനെതിരെ കേരളം കേന്ദ്ര സർക്കാരിനെ സമീപിച്ചു. തീരുമാനം സംസ്ഥാനവുമായി യാതൊരു കൂടിയാലോചനയും നടത്താതെയാണ് കൈക്കൊണ്ടതെന്നും ഇത് പാലക്കാട് ഡിവിഷന്റെ വരുമാനത്തെയും ഭാവി വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടുന്നു. മംഗളൂരു ജങ്ഷൻ ഉൾപ്പെടെയുള്ള പ്രധാന റെയിൽവേ മേഖലകൾ പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റുന്നതോടെ ഡിവിഷന് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തൽ. ഏകദേശം 1,100 കോടി രൂപയുടെ…
