പോസ്റ്റൽ ബാലറ്റ് ഫേസ്ബുക്കിൽ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദേശം

പത്തനംതിട്ട: പോസ്റ്റൽ ബാലറ്റിൽ രേഖപ്പെടുത്തിയ വോട്ട് സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയ അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ ഉത്തരവ്. അടൂർ സ്വദേശിയായ രാജീവ് തെങ്ങമത്തിനെതിരെ നടപടി സ്വീകരിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എസ്. പ്രേം കൃഷ്ണനാണ് പോലീസിന് നിർദേശം നൽകിയത്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഈ നടപടി.​

ഏപ്രിൽ രണ്ടിന് രാത്രിയിലാണ് രാജീവ് താൻ വോട്ട് ചെയ്ത പോസ്റ്റൽ ബാലറ്റിന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദേശം നിലനിൽക്കെയാണ് ഇത്തരമൊരു നിയമലംഘനം നടന്നത്. വോട്ട് പരസ്യമായി പ്രദർശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് ഉടൻ കേസ് രജിസ്റ്റർ ചെയ്യും.