യുദ്ധപ്രതിസന്ധിക്കിടയിൽ ആശ്വാസം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് ഭാഗികമായി പുനരാരംഭിക്കുന്നു. ഒമാനിലെ മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ ആറ് പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകളാണ് നാളെ മുതൽ വീണ്ടും തുടങ്ങുന്നത്. കൊച്ചി, കോഴിക്കോട് എന്നിവയ്ക്ക് പുറമെ ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും വിമാനങ്ങൾ സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി. ​നാളെ പ്രാദേശിക സമയം രാവിലെ 10:25-ന് മസ്‌കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക. സർവീസുകൾ പുനരാരംഭിക്കുന്നത് പ്രവാസികൾക്ക്…

Read More

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം: ഗൾഫിലെ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ഗൾഫ് രാജ്യങ്ങളിലെ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകൾ മാറ്റിവെച്ചു. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ കനത്ത ജാഗ്രത നിലനിൽക്കുന്നതിനാലാണ് ഈ തീരുമാനം. മാർച്ച് അഞ്ചിന് ആരംഭിക്കേണ്ടിയിരുന്ന പത്താം ക്ലാസ് പരീക്ഷയും, മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കേണ്ടിയിരുന്ന പ്ലസ്‌ടു പരീക്ഷകളുമാണ് നിലവിൽ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ പരീക്ഷാ തീയതികൾ അധികൃതർ പിന്നീട് അറിയിക്കും.​ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് ഗൾഫിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിലവിൽ അവധി…

Read More

ഇറാൻ സൈനിക ആസ്ഥാനം തകർത്തതായി യുഎസ്

ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) ആസ്ഥാനം ഞായറാഴ്ച നടത്തിയ ശക്തമായ ആക്രമണത്തിൽ തകർത്തതായി യുഎസ് സൈന്യം അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയാണെന്നും ഐആർജിസിക്ക് ഇനി ആസ്ഥാനം അവശേഷിക്കുന്നില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കഴിഞ്ഞ 47 വർഷത്തിനിടയിൽ ആയിരത്തിലധികം അമേരിക്കക്കാരെ കൊലപ്പെടുത്തിയ ഈ സേനയുടെ ‘തലയറുക്കുന്ന’ നടപടിയാണ് ഇന്നലെ ഉണ്ടായതെന്നും പ്രസ്താവനയിൽ പറയുന്നു. ഇറാൻ ഭരണകൂടം ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരമാണ് യുഎസ് സൈന്യം ഈ…

Read More

ഇറാൻ പരമോന്നത നേതാവായി അയത്തൊളള അറാഫിക്ക്; ഖമനയിക്ക് താത്ക്കാലിക പിൻഗാമിയെ പ്രഖ്യാപിച്ചു

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിനെത്തുടർന്ന്, രാജ്യത്തിന്റെ താത്ക്കാലിക പിൻഗാമിയെ ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുതിർന്ന നേതാവായ അയത്തൊളള അറാഫിക്കിനാണ് പരമോന്നത നേതാവിന്റെ ഇടക്കാല ചുമതല നൽകിയിരിക്കുന്നത്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെയുള്ള ഭരണപരമായ ഉത്തരവാദിത്തങ്ങൾ അദ്ദേഹം നിർവഹിക്കും. ഖമനയിയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച നേതൃശൂന്യത പരിഹരിക്കാനാണ് ഈ അടിയന്തര നീക്കം. ​അതേസമയം, ഖമനയിയുടെ വധത്തിന് ശക്തമായി പകരം വീട്ടുമെന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. തിരിച്ചടി നൽകുക എന്നത് ഇറാന്റെ അവകാശവും ഉത്തരവാദിത്തവുമാണെന്നും അദ്ദേഹം തന്റെ…

Read More

ഇറാനിലെ സ്കൂളിൽ മിസൈൽ ആക്രമണം: 56 പെൺകുട്ടികൾ കൊല്ലപ്പെട്ടു; നടുക്കത്തിൽ ലോകം

അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള തർക്കം നേരിട്ടുള്ള യുദ്ധത്തിലേക്ക് വഴിമാറിയതോടെ ലോകത്തെയാകെ നടുക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. ഇറാനിലെ ഹോർമോസ്ഗൻ പ്രവിശ്യയിലുള്ള മിനാബ് മേഖലയിൽ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്ത മിസൈൽ ആക്രമണത്തിൽ ഒരു സ്കൂൾ തകർക്കപ്പെട്ടത് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. പെൺകുട്ടികൾ പഠിക്കുന്ന ഈ എലമെന്ററി പ്രൈമറി സ്കൂളിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് രാജ്യാന്തര സമൂഹം കടുത്ത ഞെട്ടലിലാണ്.​ ഈ ക്രൂരമായ ആക്രമണത്തിൽ 56 കൊച്ചു പെൺകുട്ടികൾ കൊല്ലപ്പെട്ടതായാണ് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കൂടാതെ, അറുപതോളം കുട്ടികൾക്ക്…

Read More

ദുബായിലെ ബുർജ് ഖലീഫ പൂർണ്ണമായും ഒഴിപ്പിച്ചു

ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായിരിക്കുകയാണ്. ഒമാൻ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങളിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകൾ എത്തിയതായാണ് റിപ്പോർട്ടുകൾ. ദുബായ്, അബുദാബി, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും വിവരങ്ങളുണ്ട്. സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചു. ഇതോടെ എയർ ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. ഖത്തർ…

Read More

ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറയ്ക്കാനാവില്ല: ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന് ഇന്ത്യയുടെ മറുപടി

ദില്ലി: യുഎൻ ജനറൽ അസംബ്ലിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് ഇന്ത്യയുടെ ശക്തമായ മറുപടി. ഷെരീഫിന്റെ പരാമർശങ്ങളെ “അസംബന്ധ നാടകങ്ങൾ” എന്ന് വിശേഷിപ്പിച്ച ഇന്ത്യ, “ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല” എന്നും വ്യക്തമാക്കി. മറുപടി പ്രസംഗം നടത്തിയ ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട്, പാകിസ്ഥാൻ്റെ വിദേശനയത്തിൻ്റെ കാതലായ ഭീകരവാദത്തെ വീണ്ടും മഹത്വവൽക്കരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്ന് വിമർശിച്ചു.

Read More