ചിനക്കത്തൂർ പൂരത്തിനിടെ സംഘർഷം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർക്ക് കുത്തേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത്ചിനക്കത്തൂർ പൂരത്തിനിടെയുണ്ടായ സംഘർഷത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു. ഈസ്റ്റ് ഒറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അർഷിദ് (31), ഒറ്റപ്പാലം സ്വദേശി പ്രശാന്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇതിൽ പ്രശാന്തിന്റെ മുതുകിൽ മൂന്ന് തവണ കുത്തേറ്റതായാണ് വിവരം.​

സംഘർഷത്തിൽ ഇവർക്കൊപ്പമുണ്ടാ യിരുന്ന അമീൻ, സനൂപ്, സന്തോഷ്, അനിൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ചിനക്കത്തൂർ പൂരത്തിന്റെ ഭാഗമായി സ്‌പെഷ്യൽ പൂരം കൊണ്ടുപോകുന്നതിനിടെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.