തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ച് പുതിയ ദേശീയപാതകൾ യാഥാർഥ്യമാകാൻ പോകുന്നു എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
കൂടുതൽ സംസ്ഥാന പാതകളെ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം മുഖ്യമന്ത്രിയോടൊപ്പം ഡൽഹിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ചപ്പോൾ ഉന്നയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ അഞ്ച് പാതകളുടെ പദ്ധതി രേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു.
