ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചറിയിച്ച് ഭർത്താവ്

കോതമംഗലം: കോതമംഗലം കുത്തുകുഴി മാരമംഗലം ഹാപ്പി നഗറിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയതായി പൊലീസ്. കുഞ്ഞമ്മ (61) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് വീട്ടിനുള്ളിൽ കുഞ്ഞമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കുര്യാക്കോസിനെ (65) കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. കുത്തേറ്റാണ് കുഞ്ഞമ്മ മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നാലെ കുര്യാക്കോസ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മകൻ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയും അയൽവാസികൾ…

Read More

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം നവംബർ മൂന്നിന് വിചാരണ

തിരുവനന്തപുരം: വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ പതിനൊന്ന് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് തുടക്കമാകും. നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ ശാരംഗധരനെയാണ് ആദ്യ ദിവസം കോടതി വിസ്തരിക്കുക. വി. ശിവൻകുട്ടി, ഇ. പി. ജയരാജൻ, കെ. ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി. കെ. സദാശിവൻ എന്നിവരാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രധാന പ്രതികൾ. 2015…

Read More

കേരള ജയിലുകളിൽ മട്ടന് ‘വെട്ട്’; തടവുകാരുടെ ആരോഗ്യം മുൻനിർത്തി മെനു പരിഷ്കരിക്കാൻ ശുപാർശ

തിരുവനന്തപുരം: തടവുകാരുടെ ആരോഗ്യവും ഭക്ഷണച്ചെലവും പരിഗണിച്ച് കേരളത്തിലെ ജയിൽ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പ് ശുപാർശ നൽകി. ശനിയാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും നൽകിവരുന്ന മട്ടൻ മെനുവിൽ നിന്ന് ഒഴിവാക്കാനാണ് നിർദേശം. മട്ടൻ കഴിക്കുന്നത് കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന ഡോക്ടർമാരുടെ നിർദേശവും പരിഗണിച്ചാണ് തീരുമാനം. ജയിലുകളിൽ കഴിയുന്ന പല തടവുകാരും ആവശ്യമായ വ്യായാമത്തിൽ ഏർപ്പെടുന്നില്ലെന്നും ഇത് ജീവിതശൈലീരോഗങ്ങളുടെ സാധ്യത വർധിപ്പിക്കുമെന്നും ജയിൽ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം സെൻട്രൽ ജയിലിലെ ഏകദേശം 1,600 തടവുകാരിൽ 869…

Read More

ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: വിവാഹവാർഷിക ദിനത്തിൽ ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കുടുംബപ്രശ്നങ്ങളും ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളുമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. ഭർത്താവിന്റെ വീട്ടിലേക്ക് പോകുന്നത് വിലക്കിയിരുന്നതായും ദാമ്പത്യബന്ധത്തിൽ ഏറെക്കാലമായി പ്രശ്നങ്ങളുണ്ടായിരുന്നതായും യുവതി മൊഴി നൽകിയതായി റിപ്പോർട്ടുകളുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളുടെയും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളുടെയും വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Read More

മാസപ്പടി കേസിൽ ഇ.ഡിയുടെ നീക്കം; പിണറായി വിജയനും വീണയ്ക്കും റിയാസിനുമെതിരെ കേസെടുക്കാൻ ഡിജിപിക്ക് കത്ത്

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിജിപിക്ക് കത്ത് നൽകി. മന്ത്രി മുഹമ്മദ് റിയാസിനും പിണറായി വിജയന്റെ മകൾ വീണയ്ക്കുമെതിരെ ഇതേ നിയമപ്രകാരം കേസെടുക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും കത്തിനൊപ്പം ഡിജിപിക്ക് കൈമാറി. കത്ത് ലഭിച്ചിട്ടുണ്ടെന്നും വിശദമായി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.

Read More

തൃശ്ശൂരിൽ അർധരാത്രിയിൽ വൻ അപകടം; തമിഴ്‌നാട് സ്വദേശികളായ 8 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി എട്ട് വിദ്യാർഥികൾ മരിച്ചു. തമിഴ്‌നാട് ദിണ്ടിഗലിലെ പി.എസ്.എൻ.എ എഞ്ചിനീയറിങ് കോളേജിൽ നിന്ന് വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കൈപമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42ഓടെയായിരുന്നു അപകടം. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), പ്രസന്ന (മധുര), യുവസഞ്ജിത് (20, ദിണ്ടിഗൽ) എന്നിവരടക്കമുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഏഴുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് അമിതവേഗത്തിൽ…

Read More

സമസ്തയുടെ സർക്കുലറിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖപത്രം

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത വിഭാഗം മതപരമായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംഘടനയുടെ മുഖപത്രം രംഗത്ത്. സ്ത്രീകളുടെ പൊതുപരിപാടികളിലെ സാന്നിധ്യവുമായി ബന്ധപ്പെട്ട പരാമർശങ്ങളാണ് സർക്കുലർ പുറത്തുവന്നതിന് പിന്നാലെ വ്യാപക ചർച്ചകൾക്ക് ഇടയാക്കിയത്. മഹല്ല് കമ്മിറ്റികൾ, പള്ളികൾ, മദ്‌റസകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടക്കുന്ന മതപരമായ പരിപാടികൾ ഇസ്‌ലാമിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നാണ് സർക്കുലറിൽ നിർദേശിച്ചിരുന്നത്. അന്യപുരുഷന്മാർക്കിടയിൽ പൊതുനിരത്തുകളിലും വേദികളിലും യുവതികളെ പ്രദർശിപ്പിക്കുന്നത് വിശ്വാസികൾക്ക് യോജിച്ചതല്ലെന്നും അത് അനുവദനീയമല്ലെന്നും സർക്കുലറിൽ…

Read More

എസ്.ഐ ചമഞ്ഞ് എംഡിഎംഎ പിടിച്ചെടുത്ത് മറിച്ചുവിൽപ്പന; കോഴിക്കോട് യുവാവ് അറസ്റ്റിൽ

കോഴിക്കോട്: പൊലീസ് സബ് ഇൻസ്പെക്ടറാണെന്ന് വ്യാജമായി പരിചയപ്പെടുത്തി ലഹരിമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫറോക്ക് ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്തിനെയാണ് പിടികൂടിയത്. റാമനാട്ടുകരയിലെ വൈദ്യരങ്ങാടിയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഡാൻസാഫ് എസ്.ഐ ആണെന്ന് അവകാശപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചായിരുന്നു ഇയാൾ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയും ലഹരിമരുന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പിടിച്ചെടുക്കുന്ന എംഡിഎംഎ പിന്നീട് മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്നും അന്വേഷണ…

Read More

മെസ്സിയുടെ പേരിൽ സാമ്പത്തിക ഇടപാട് ആരോപണം: കേസെടുത്ത് ഇ.ഡി.

കൊച്ചി: കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെയും ലയണൽ മെസ്സിയെയും എത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിദേശനാണ്യ വിനിമയ ചട്ടപ്രകാരം (FEMA) കേസ് രജിസ്റ്റർ ചെയ്തു. വിദേശത്തേക്ക് ഏകദേശം 126 കോടി രൂപ അയച്ചുവെന്ന വെളിപ്പെടുത്തലാണ് അന്വേഷണത്തിന് പ്രധാന കാരണം. അർജന്റീന ടീമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ ഇ.ഡി. സ്പോൺസർക്കെതിരെ പരിശോധനകൾ ആരംഭിച്ചിരുന്നു. എന്നാൽ മറ്റ് അന്വേഷണ ഏജൻസികൾ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തതിനാൽ അന്വേഷണം അന്ന്…

Read More

ശബരിമലയിൽ തിരുവോണസദ്യ ജീവനക്കാർക്ക് മാത്രം; ഭക്തർക്ക് പുലാവ്, ക്രമീകരണത്തിൽ വീഴ്ച

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഇത്തവണത്തെ തിരുവോണസദ്യ സ്പെഷൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാത്രമായി ചുരുങ്ങി. അന്നദാന മണ്ഡപത്തിലെ ജീവനക്കാർക്കുള്ള ഭാഗത്താണ് തിരുവോണസദ്യ വിളമ്പിയത്. അതേസമയം ഭക്തർക്കുള്ള ഭാഗത്ത് സദ്യയ്ക്ക് പകരം പുലാവാണ് നൽകിയത്. ഭക്തർക്കായി തിരുവോണസദ്യ നേരിട്ട് നടത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തെ അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം വരെ മെസ് നടത്തിപ്പുകാർക്ക് ആവശ്യമായ നിർദേശങ്ങളോ ക്രമീകരണങ്ങളോ നൽകിയില്ലെന്നാണ് വിവരം. ഇതാണ് പതിറ്റാണ്ടുകളായി സന്നിധാനത്ത് തുടരുന്ന തിരുവോണസദ്യ ഇത്തവണ ഭക്തർക്ക് ലഭിക്കാതിരിക്കാൻ കാരണമായത്. ഒരു ദിവസം…

Read More