തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില ഗണ്യമായി വർധിച്ചു. മൊത്ത വിപണിയിലെ ഇന്നത്തെ വിലയനുസരിച്ച്, മുരിങ്ങക്കായക്ക് കിലോയ്ക്ക് 250 രൂപയാണ്. കൂടാതെ, പയർ, ബീൻസ് എന്നിവയുടെ വില കിലോയ്ക്ക് ഏകദേശം 80 രൂപയായി ഉയർന്നിട്ടുണ്ട്. സാധാരണക്കാർ ആശ്രയിക്കുന്ന ചില്ലറ വിപണിയിൽ ഇതിലും ഉയർന്ന വില നൽകേണ്ടിവരും.തമിഴ്നാട്ടിലുണ്ടായ കനത്ത മഴ കാരണം പച്ചക്കറിയുടെ വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.🔴 തമിഴ്നാട്ടിൽ മഴ തുടരുംനിലവിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിസംബർ ഒൻപത് വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമർദ്ദം ഒരേ സ്ഥലത്ത് തുടരുന്നതാണ് മഴ നീളാൻ കാരണം. നിലവിലെ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, കൃഷ്ണഗിരി, ധർമപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും പുതുച്ചേരിയിലും വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴ: സംസ്ഥാനത്ത് പ ച്ചക്കറി വില കുതിക്കുന്നു
