തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.അവധി നൽകുന്ന തീയതികളും ജില്ലകളുംഡിസംബർ 9: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.ഡിസംബർ 11: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.സ്വകാര്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിഈ ദിവസങ്ങളിൽ സ്വകാര്യ മേഖലയിലെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധി ആയിരിക്കും.വോട്ടെടുപ്പും വോട്ടെണ്ണലുംവോട്ടെടുപ്പ് സമയം: രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ.വോട്ടെണ്ണൽ: ഡിസംബർ 13ന് നടക്കും.