സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം സ്വർണ്ണവിലയിൽ ഉണ്ടായ വമ്പൻ ഇടിവിന് പിന്നാലെയാണ് ഇന്ന് വില തിരിച്ചു കയറിയത്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 560 രൂപ വർദ്ധിച്ച് 1,19,080 രൂപയിലെത്തി. ഗ്രാമിന് 65 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്; ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 14,885 രൂപയായി ഉയർന്നു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം വഷളാകുന്നതും ആഗോള വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവുമാണ് സ്വർണ്ണവില വീണ്ടും ഉയരാൻ പ്രധാന കാരണമായത്. മാർച്ച് ഒന്നിന് പവൻ വില 1.26 ലക്ഷം കടന്ന് റെക്കോർഡ് ഇട്ടിരുന്നു. ഇതിനുശേഷം വിപണിയിൽ പ്രകടമായ വലിയ തിരുത്തലുകൾക്ക് (വിലക്കുറവ്) ശേഷമാണ് ഇപ്പോൾ വീണ്ടും പുതിയ കുതിപ്പ് ഉണ്ടായിരിക്കുന്നത്.
