കേരളത്തിൽ അടുത്ത 4 ദിവസം പരക്കെ മഴ; എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ട്, ഇടിമിന്നൽ ജാഗ്രത

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായി അടുത്ത നാല് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

​ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യതയുള്ളത്. വരും മണിക്കൂറുകളിൽ എറണാകുളം, തൃശ്ശൂർ ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.