തിരുവനന്തപുരം :കവടിയാർ സത് ഭാവന ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഫെബ്രുവരി ഇരുപതാം തിയതി വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ഭാരത് സേവക് സമാജ് സദ് ഭാവന ഓഡിറ്റോറിയത്തിൽ വെച്ചു കോവളം ശ്രീ. പ്രതീശൻ കോവളം രചന നിർവഹിച്ച “നഗരം സാക്ഷി “എന്ന പുസ്തകം സദ്ഭാവന ട്രസ്റ്റ് പ്രസിദ്ധീകരിച്ചു.
കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയ ശ്രീ. പ്രതീശൻ തന്റെ പുസ്തകത്തിൽ ട്രാഫിക് ഡ്യൂട്ടി, ട്രാഫിക് നിയമങ്ങൾ, നടപടികൾ എന്നിവ സംബന്ധിച്ച് പോർതുജനങ്ങളേവരും അറിയേണ്ട കാര്യങ്ങളെയെല്ലാം കോർത്തിണക്കി കഥാരൂപത്തിൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുകയാണ്.
സദ് ഭാവന ട്രസ്റ്റ് ചെയർമാൻ ശ്രീ. ബി എസ്. ബാലചന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ സദ് ഭാവന ട്രസ്റ്റ് സെക്രട്ടറി ശ്രീമതി. ജയ ശ്രീകുമാർ സ്വാഗതം ആശംസിക്കുകയും മുൻ ഡി ജി പി ശ്രീ. കെ പി സോമരാജൻ IPS പുസ്തക പ്രകാശനം നിർവ്വഹിക്കുകയും ഡോക്ടർ. എം ആർ തമ്പാൻ പുസ്തകം സ്വീകരിക്കുകയും, പുസ്തക അവതരണം നടത്തുകയും ചെയ്തു. പ്രസിദ്ധ സാഹിത്യകാരനായ ശ്രീ. കലാം കൊച്ചേറ, ഹോമിയോപ്പതി റിട്ടയഡ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും സദ് ഭാവന ട്രസ്റ്റ് പബ്ലിക്കേഷൻ ഓഫീസറായ ശ്രീമതി. സിന്ധു സുരേഷ് പങ്കെടുത്തവർക്കെല്ലാം നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
