Headlines

ദുബായിലെ ബുർജ് ഖലീഫ പൂർണ്ണമായും ഒഴിപ്പിച്ചു

ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇറാൻ മിസൈൽ ആക്രമണം ശക്തമാക്കിയതോടെ പശ്ചിമേഷ്യ യുദ്ധഭീതിയിലായിരിക്കുകയാണ്. ഒമാൻ ഒഴികെയുള്ള അഞ്ച് ജിസിസി രാജ്യങ്ങളിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകൾ എത്തിയതായാണ് റിപ്പോർട്ടുകൾ. ദുബായ്, അബുദാബി, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും ബുർജ് ഖലീഫയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും വിവരങ്ങളുണ്ട്. സംഘർഷം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചു. ഇതോടെ എയർ ഇന്ത്യ പശ്ചിമേഷ്യയിലേക്കുള്ള സർവീസുകൾ പൂർണ്ണമായും നിർത്തിവെച്ചു. ഖത്തർ…

Read More

കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമക്കേസ്: വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ ആക്രമണത്തില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത സംഭവത്തിൽ വിശദീകരണവുമായി ഡിജിപി റവാഡ ചന്ദ്രശേഖർ രംഗത്തെത്തി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ വധശ്രമത്തിന് കേസെടുത്തിരിക്കുന്നതെന്നും, അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാത്രമേ ഏതെല്ലാം വകുപ്പുകൾ നിലനിൽക്കുമെന്ന് വ്യക്തമാകൂ എന്നും അദ്ദേഹം അറിയിച്ചു. ​സംഭവത്തെക്കുറിച്ച് വിശദമായ പരിശോധനയും അന്വേഷണവും നടന്നു വരികയാണെന്ന് ഡിജിപി പറഞ്ഞു. അന്വേഷണത്തിൽ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ചാർജ് ചെയ്ത വകുപ്പുകളിൽ മാറ്റം വരുത്തണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തും. മന്ത്രിക്കെതിരായ ആക്രമണത്തിൽ…

Read More

തമിഴകത്തെ ഞെട്ടിച്ച് ദളപതി വിജയ്‌യുടെ വിവാഹമോചനം; 25 വർഷത്തെ ദാമ്പത്യം അവസാനിക്കുന്നു

തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയ്‌യും ഭാര്യ സംഗീത സ്വർണ്ണലിംഗവും 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങുന്ന വാർത്തകൾ പുറത്തുവരുന്നു. വിജയ്‌ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ച് സംഗീത ചെങ്കൽപ്പെട്ട് കോടതിയിൽ വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തതായാണ് റിപ്പോർട്ട്. 1999-ൽ വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച ഇവരുടെ വിവാഹം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീലങ്കൻ സ്വദേശിയും വിജയ്‌യുടെ കടുത്ത ആരാധികയുമായിരുന്ന സംഗീതയുമായുള്ള ഈ ദീർഘകാല ബന്ധം വേർപിരിയുന്നു എന്നത് ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.​വിജയ് സിനിമ…

Read More

കഞ്ചാവ് കൈവശം വെച്ചു: നടൻ ടിനി ടോമിന്റെ മകൻ ഉൾപ്പെടെ മൂന്ന് പേർ കൊച്ചിയിൽ പിടിയിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കഞ്ചാവ് കൈവശം വെച്ചതിന് നടൻ ടിനി ടോമിന്റെ മകൻ ആദം ഉൾപ്പെടെ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. ആദം, അമിത്, കാർത്തിക് എന്നിവർക്കെതിരെയാണ് ഹിൽപാലസ് പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ ഇരുമ്പനം ഭാഗത്ത് വെച്ചായിരുന്നു സംഭവം. ​രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പോലീസിനെ കണ്ടപ്പോൾ ഇവർ പരുങ്ങിയതോടെ നടത്തിയ ദേഹപരിശോധനയിലാണ് ഒരാളുടെ പോക്കറ്റിൽ നിന്ന് ചെറിയ പാക്കറ്റിലാക്കിയ നാല് ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ​പിടിക്കപ്പെട്ട മൂന്ന്…

Read More

​ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; രാഷ്ട്രീയ പോര് മുറുകുന്നു

കണ്ണൂരിലെ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് പുലർച്ചെ ആശുപത്രി വിട്ടു. കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റതിനെത്തുടർന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. മെഡിക്കൽ ബോർഡ് യോഗത്തിൽ ആരോഗ്യനില തൃപ്തികരമാണെന്നും രക്തസമ്മർദ്ദം സാധാരണ നിലയിലാണെന്നും വിലയിരുത്തിയതോടെ മന്ത്രി ഡിസ്ചാർജ് ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ നാല് മണിയോടെ ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തേക്ക് തിരിച്ച മന്ത്രിയുടെ തുടർചികിത്സ അവിടെയായിരിക്കും നടക്കുക.​അതേസമയം, ഈ സംഭവത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് സംസ്ഥാനത്ത് കനക്കുകയാണ്. മന്ത്രിയെ വധിക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന വാദത്തിൽ…

Read More

ടിക്കറ്റിലെ പേര് മാറ്റാനും റദ്ദാക്കാനും ഇനി പണം നൽകേണ്ട! യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ

ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ പരിഷ്കാരങ്ങൾ ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ (DGCA) പ്രഖ്യാപിച്ചു. ഇതുപ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളിൽ യാതൊരു അധിക ചാർജും നൽകാതെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ ഇനി യാത്രക്കാർക്ക് സാധിക്കും. 2026 ഫെബ്രുവരി 24-നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ, ഈ ആനുകൂല്യം ലഭിക്കുന്നതിന് ആഭ്യന്തര സർവീസുകൾക്ക് കുറഞ്ഞത് ഏഴ് ദിവസം മുൻപും, അന്താരാഷ്ട്ര സർവീസുകൾക്ക് 15 ദിവസം മുൻപും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം…

Read More

കൊച്ചിയിൽ പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ പിടിയിൽ

കൊച്ചിയിൽ വാഹനപരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിലായി. കൊല്ലം സ്വദേശികളായ ഷംനാദ്, ഇർഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ പി.എൻ. സന്തോഷിനെയാണ് പ്രതികൾ കാറിടിച്ച് പരിക്കേൽപ്പിച്ചത്. അപകടമുണ്ടാക്കിയ നീല നിറത്തിലുള്ള കാർ കൊല്ലത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.​ പുലർച്ചെ രണ്ടരയോടെ കലൂർ ശാസ്താ റോഡിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വാഹന പരിശോധനയ്ക്കിടെ എത്തിയ കാറിന് നിർത്താൻ ആവശ്യപ്പെട്ട് പൊലീസ് കൈകാണിച്ചു. ആദ്യം വേഗത കുറച്ച പ്രതികൾ, പൊലീസുകാരൻ…

Read More

വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകുന്നതിനെതിരെ ഹർജി; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകുന്നതിനെതിരെ കോടതിയിൽ ഹർജി. പുരസ്കാര പ്രഖ്യാപനം നിയമവിരുദ്ധമാണെന്നും അത് തടയണമെന്നുമാവശ്യപ്പെട്ട് ശ്രീനാരായണ ധർമ്മ പ്രബോധന ട്രസ്റ്റ് ആണ് കോടതിയെ സമീപിച്ചത്.​ വെള്ളാപ്പള്ളി നടേശനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ആത്മഹത്യ പ്രേരണ, അഴിമതി തുടങ്ങിയ ഗുരുതരമായ കേസുകളിൽ പ്രതിയായ ഒരാൾക്ക് രാജ്യം ആദരിക്കുന്ന പത്മ പുരസ്കാരം നൽകുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന് ഹർജിക്കാർ വാദിക്കുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിൽ കേന്ദ്ര സർക്കാരിന് വീഴ്ച…

Read More

അനിൽ അംബാനിക്ക് കനത്ത പ്രഹരം: 3,716 കോടിയുടെ വസതി ഇഡി കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് പ്രമുഖ വ്യവസായി അനിൽ അംബാനിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശക്തമായ നടപടി. അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർ‌കോം) നടത്തിയ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി, മുംബൈയിലെ അദ്ദേഹത്തിന്റെ ആഡംബര വസതിയായ ‘അബോഡ്’ ഇഡി താൽക്കാലികമായി കണ്ടുകെട്ടി. മുംബൈയിലെ പാലി ഹില്ലിൽ സ്ഥിതി ചെയ്യുന്ന, 17 നിലകളും 66 മീറ്റർ ഉയരവുമുള്ള ഈ വസതിക്ക് ഏകദേശം 3,716 കോടി രൂപയാണ് വില കണക്കാക്കുന്നത്. ​ഇതിനുപുറമെ, കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി അനിൽ…

Read More

ആലുവ – മൂന്നാർ രാജപാത പുനർനിർമ്മാണം; നടപടികൾ വേഗത്തിലാക്കാൻ സർക്കാർ

കോതമംഗലം: ആലുവ – മൂന്നാർ രാജപാത പുനർ നിർമ്മാണം കോടതി നിർദ്ദേശങ്ങൾ കൂടി പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആലുവ മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ട ആൻ്റണി ജോൺ എംഎൽഎയുടെ സബ് മിഷൻ മറുപടിയായിട്ടാണ് മന്ത്രി സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. എംഎൽഎ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ചിരുന്നു. വിഷയത്തിൽ ചില പരിശോധനകൾ പൊതുമരാമത്ത് വകുപ്പ് നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഈ റോഡുമായി ബന്ധപ്പെട്ട…

Read More