ഇന്ന് സ്വർണ്ണവിലയിൽ മാറ്റമില്ല, നിക്ഷേപകർക്ക് നേട്ടം
തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 82,240 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 10,280 രൂപ നൽകണം. കഴിഞ്ഞ ബുധനും വ്യാഴവും സ്വർണവില 560 രൂപ കുറഞ്ഞിരുന്നു. എന്നാൽ, വെള്ളിയാഴ്ച മാത്രം 120 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന് 81,640 രൂപയായി. ദീർഘകാലത്തേക്ക് സ്വർണവില വർധിക്കാനാണ് സാധ്യതയെന്ന് മുംബൈ ആസ്ഥാനമായുള്ള റിഫൈനർ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനി അഭിപ്രായപ്പെടുന്നു. സെൻട്രൽ ബാങ്കുകളിൽ നിന്നും ഇടിഎഫുകളിൽ നിന്നുമുള്ള…
