ആറ്റുകാൽ മഹോത്സവം: നഗരസഭയിൽ പ്രാദേശിക അവധി; 28 വാർഡുകൾ ഉത്സവമേഖലയായി പ്രഖ്യാപിച്ചു
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെ നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ ഭാഗമായി ബാങ്കുകൾ ഉൾപ്പെടെയുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കും. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നഗരസഭയിലെ 28 വാർഡുകളെ പ്രത്യേക ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ സുരക്ഷാ-ആരോഗ്യ ക്രമീകരണങ്ങൾ വിലയിരുത്തി. ഭക്തരുടെ സുരക്ഷയ്ക്കായി കൂടുതൽ വനിതാ പോലീസുകാരെയും ഫയർഫോഴ്‌സ്,…
