യുഡിഎഫ് പ്രചാരണത്തിന് ഊർജ്ജമേകാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; 3 ജില്ലകളിൽ 4 പരിപാടികൾ

കൊച്ചി : യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് വീണ്ടും കേരളത്തിലെത്തും. മൂന്ന് ജില്ലകളിലായി സംഘടിപ്പിക്കുന്ന നാല് പ്രധാന പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. രാവിലെ പത്ത് മണിയോടെ കൊച്ചിയിലെത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്നും നേരെ ആലപ്പുഴയിലേക്ക് തിരിക്കും.​

ആലപ്പുഴയിൽ നടക്കുന്ന പൊതുപരിപാടിയിലാണ് അദ്ദേഹം ആദ്യമായി പങ്കെടുക്കുക. സംസ്ഥാനത്തെ യുഡിഎഫ് ക്യാമ്പുകളിൽ വലിയ ഉണർവ് ലക്ഷ്യമിട്ടുള്ള രാഹുൽ ഗാന്ധിയുടെ ഈ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രവർത്തകർ നോക്കിക്കാണുന്നത്.