കോഴിക്കോട്നി: യമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കേരളത്തിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും അണിനിരത്തി വോട്ടർമാരെ കയ്യിലെടുക്കാനുള്ള ആവേശകരമായ നീക്കങ്ങളാണ് എല്ലാ ക്യാമ്പുകളിലും നടക്കുന്നത്.
ഈ ആവേശത്തിന് കരുത്തുപകരാൻ യുഡിഎഫിന്റെ മുഖ്യപ്രചാരകൻ രാഹുൽ ഗാന്ധി ഇന്ന് വടക്കൻ കേരളത്തിലെത്തും. കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. പേരാമ്പ്ര, ബാലുശേരി എന്നീ മണ്ഡലങ്ങളിലെ പ്രചാരണ യോഗങ്ങളിലാണ് അദ്ദേഹം പ്രധാനമായും സംസാരിക്കുക. രാഹുലിന്റെ സാന്നിധ്യം യുഡിഎഫ് പ്രവർത്തകർക്കിടയിൽ വലിയ ആത്മവിശ്വാസം പകരുമെന്നാണ് കണക്കുകൂട്ടൽ.
