ഇന്റിമേറ്റ് രംഗങ്ങൾ ഇനിയും ചെയ്യും, അതെന്റെ പ്രൊഫഷനാണ്; നിലപാട് വ്യക്തമാക്കി രേണു സുധി.

സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും കൃത്യമായ മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രൊഫഷണൽ ആർട്ടിസ്റ്റും സോഷ്യൽ മീഡിയ താരവുമായ രേണു സുധി. താൻ ചെയ്യുന്ന റീലുകളിലെ ഇന്റിമേറ്റ് രംഗങ്ങളെച്ചൊല്ലി ഉയരുന്ന പരിഹാസങ്ങൾ തന്നെ ബാധിക്കില്ലെന്ന് അവർ തുറന്നടിച്ചു. താനൊരു നാടക കലാകാരിയും പ്രൊഫഷണൽ ആർട്ടിസ്റ്റുമാണെന്നും, അഭിനയത്തിന്റെ ഭാഗമായി ആവശ്യമാണെങ്കിൽ ഇനിയും ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യുമെന്നും രേണു വ്യക്തമാക്കി. ക്യാമറയ്ക്ക് മുന്നിൽ ചെയ്യുന്നതെല്ലാം വെറും അഭിനയം മാത്രമാണെന്നും അത് ജീവിതമല്ലെന്നും തിരിച്ചറിയാത്തവരാണ് മോശം കമന്റുകളുമായി എത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു.​മക്കളെ വളർത്താനാണ് താൻ റീലുകൾ ചെയ്യുന്നതെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെയും രേണു ശക്തമായി നിഷേധിച്ചു. താൻ എവിടെയും അങ്ങനെ പറഞ്ഞിട്ടില്ലെന്നും, സ്വന്തം ഇഷ്ടപ്രകാരമാണ് പാട്ടുകൾ തിരഞ്ഞെടുക്കുന്നതും റീലുകൾ ചെയ്യുന്നതുമെന്നും അവർ വ്യക്തമാക്കി. ഫേക്ക് ഐഡികൾക്ക് പിന്നിൽ ഒളിച്ചിരുന്ന് വിമർശിക്കുന്നവർക്ക് മറുപടി നൽകേണ്ട കാര്യമില്ല. സ്വന്തം തൊഴിലിനോട് മാന്യത പുലർത്തുന്ന ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ, തനിക്ക് കംഫർട്ടബിൾ ആയ കഥാപാത്രങ്ങളും രംഗങ്ങളും ഇനിയും ചെയ്യും. എന്നാൽ താൻ വരച്ചിട്ടുള്ള ‘ലക്ഷ്മണ രേഖ’യ്ക്കുള്ളിൽ നിന്ന് മാത്രമായിരിക്കും ഇത്തരം പ്രകടനങ്ങളെന്നും രേണു സുധി വ്യക്തമാക്കി.