തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ അടിമുടി ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി.
ഈ സാഹചര്യത്തിൽ, വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ്; റിപ്പോർട്ട് വ്യാഴാഴ്ച നൽകുമെന്നാണ് വിവരം.
സംഭവത്തിൽ ഒരു സ്‌പോൺസർ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.
സ്വർണപ്പാളിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഉരുണ്ടുകളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
2019-ൽ അത് ചെമ്പ് എന്ന് രേഖപ്പെടുത്തിയത് ഒരു ധാരണാപിശകാണ് എന്ന മൊഴിയാണ് സ്വർണാഭരണം വിഭാഗത്തിലെ ഉദ്യോഗസ്ഥർ നൽകിയിരിക്കുന്നത്. കൂടാതെ, സ്വർണപ്പാളിയിലുണ്ടായ തൂക്കക്കുറവ് റിപ്പോർട്ട് ചെയ്യാനും ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല.
പോറ്റി കൊണ്ടുപോയ പാളി തന്നെയാണോ തിരികെ കൊണ്ടുവന്നത് എന്ന് സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടത് അത്യാവശ്യമാണെന്നും സ്വർണപ്പാളികളിൽ ശാസ്ത്രീയ പരിശോധന വരെ നടത്തേണ്ടി വരുമെന്നും ദേവസ്വം വിജിലൻസ് അറിയിച്ചു.
