പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രശസ്ത നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി താരം നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത തേടാനാണ് ഇ.ഡിയുടെ നീക്കം.
ഇതിന്റെ ഭാഗമായി വരും ചൊവ്വാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ജയറാമിന് നോട്ടീസ് നൽകി. ശബരിമലയിൽ നിന്ന് കടത്തിയ കട്ടിളപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വസതിയിൽ എത്തിച്ചതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നത് കേസിൽ നിർണ്ണായകമായിട്ടുണ്ട്.
