ക്രിസ്മസ് – പുതുവത്സര തിരക്ക്: തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു

ക്രിസ്മസ്, പുതുവത്സര സീസണിലെ തിരക്ക് കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ദക്ഷിണ പശ്ചിമ റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ചു. 06192 തിരുവനന്തപുരം സെന്‍ട്രല്‍ – ചണ്ഡീഗഡ് വണ്‍-വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍, 06283/06284 മൈസൂരു – തൂത്തുക്കുടി – മൈസൂരു എക്‌സ്പ്രസ് എന്നിവയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ തിരുവനന്തപുരം സെന്‍ട്രല്‍ – ചണ്ഡീഗഡ് വണ്‍വേ എക്‌സ്പ്രസ് (06192) ഡിസംബര്‍ 10 ബുധനാഴ്ച രാവിലെ 7.45-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാലാം ദിവസം രാവിലെ 4-ന് ചണ്ഡീഗഡില്‍ എത്തിച്ചേരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് എസി ത്രീ ടയര്‍ ഇക്കണോമി കോച്ചുകള്‍, എട്ട് സ്ലീപ്പര്‍ കോച്ചുകള്‍, ഏഴ് ജനറല്‍ കോച്ചുകള്‍ എന്നിവയടങ്ങുന്ന ഈ ട്രെയിനിന് കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി കേരളത്തിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം സ്റ്റോപ്പുകൾ ഉണ്ടായിരിക്കുന്നതാണ്.