ഫാസ്‌ടാഗ് വാർഷിക പാസ് നിരക്ക് വർദ്ധന: ഏപ്രിൽ 1 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ
രാജ്യത്തെ ദേശീയപാതകളിലെയും എക്സ്പ്രസ് വേകളിലെയും ഫാസ്‌ടാഗ് (FASTag) വാർഷിക പാസ് നിരക്കുകളിൽ വർദ്ധനവ് പ്രഖ്യാപിച്ചു. ദേശീയപാത അതോറിറ്റി (NHAI) പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, 2026 ഏപ്രിൽ 1 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. നിരന്തര യാത്രക്കാർക്കായി ഒരു വർഷത്തേക്കോ അല്ലെങ്കിൽ പരമാവധി 200 യാത്രകൾക്കോ വേണ്ടി ഉപയോഗിക്കാവുന്ന ഈ പ്രീപെയ്ഡ് പാസ് സംവിധാനത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവിൽ 3,000 രൂപയായിരുന്ന വാർഷിക പാസ് നിരക്ക് 2026-27 സാമ്പത്തിക വർഷത്തേക്ക് 3,075 രൂപയായാണ് വർദ്ധിപ്പിച്ചത്. 75…
