കേരളത്തിൽ ആവേശകരമായ പോളിംഗ്; മൂന്ന് മണി പിന്നിടുമ്പോൾ 62.71 ശതമാനം വോട്ട്
കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ 62.71 ശതമാനം വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഉച്ചയോടെ തന്നെ 40 ശതമാനം പിന്നിട്ട പോളിംഗ് നില, വൈകുന്നേരത്തോടെ വലിയൊരു ശതമാനത്തിലേക്ക് എത്തുമെന്നാണ് സൂചനകൾ. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വോട്ടർമാരുടെ നീണ്ട നിരയാണ് രാവിലെ മുതൽ ദൃശ്യമാകുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 30,495 ബൂത്തുകളിലായി 2.71 കോടി വോട്ടർമാരാണ്…
