പീഡനക്കേസിൽ കൗൺസിലർ പ്രശോഭിനെതിരെ കുരുക്ക് മുറുകുന്നു; അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, പ്രതി ഒളിവിൽ
പാലക്കാട് : ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വി. വത്സനെതിരെയുള്ള അന്വേഷണം പോലീസ് ശക്തമാക്കി. കേസിലെ അതിജീവിതയുടെ രഹസ്യമൊഴി പാലക്കാട് മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് കോടതി ഈ നടപടി സ്വീകരിച്ചത്. ഇതോടെ പ്രതിക്കെതിരെയുള്ള നിയമക്കുരുക്ക് കൂടുതൽ മുറുകുകയാണ്. കേസിൽ തെളിവ് ശേഖരണത്തിന്റെ ആദ്യഘട്ടമായി പ്രതിയുടെ ഡിജിറ്റൽ രേഖകളാണ് പോലീസ് പരിശോധിക്കുന്നത്. ഫോൺ വിളികളുടെ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ്…
