പയ്യന്നൂരിൽ വാഹനാപകടം: സി.പി.എം. മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണന്റെ സഹോദരൻ മരിച്ചു

പയ്യന്നൂർ വെള്ളൂരിലെ റിട്ടയേർഡ് ജില്ലാ ബാങ്ക് മാനേജർ വി. രാമചന്ദ്രൻ (64) വാഹനാപകടത്തിൽ അന്തരിച്ചു. ശനിയാഴ്ച രാവിലെ പ്രഭാത സവാരിക്കിടെ വെള്ളൂർ പുതിയങ്കാവ് റോഡിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാർ രാമചന്ദ്രനെ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.​ സി.പി.എം. മുൻ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞിക്കൃഷ്ണന്റെ സഹോദരനാണ് പരേതനായ രാമചന്ദ്രൻ. പയ്യന്നൂരിലെ സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിലും, കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ധനരാജിന്റെ കുടുംബസഹായ ഫണ്ടിലും ക്രമക്കേട് നടന്നതായി കുഞ്ഞിക്കൃഷ്ണൻ ആരോപണമുന്നയിച്ചിരുന്നു.​…

Read More