കേരള ഹൈക്കോടതി എ.എസ്.ജി.യായി പി. ശ്രീകുമാർ: കേന്ദ്രം പുറത്തിറക്കിയ ചരിത്രപരമായ ആദ്യ നിയമനം
ദില്ലി: കേരള ഹൈക്കോടതിയിലെ അഡീഷണൽ സോളിസിറ്റർ ജനറലായി (ASG) മുതിർന്ന അഭിഭാഷകൻ പി. ശ്രീകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു. ഹൈക്കോടതികളിൽ എ.എസ്.ജി പദവി പുതുതായി സൃഷ്ടിച്ചതിന് ശേഷമുള്ള രാജ്യത്തെ ആദ്യ നിയമനമാണിത്. മൂന്ന് വർഷത്തേക്കാണ് ഇദ്ദേഹത്തിന്റെ കാലാവധി. ഇതുവരെ ഹൈക്കോടതികളിലെ കേന്ദ്ര സർക്കാർ കേസുകൾ കൈകാര്യം ചെയ്തിരുന്നത് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽമാരായിരുന്നു (DSG). എന്നാൽ, സർക്കാർ വ്യവഹാരങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായാണ് ഓരോ ഹൈക്കോടതിയിലും അഡീഷണൽ സോളിസിറ്റർ ജനറൽ തസ്തികകൾ രൂപീകരിക്കാൻ കേന്ദ്രം തീരുമാനിച്ചത്. ദീർഘകാലത്തെ നിയമപരിചയമുള്ള പി….
