സർക്കാർ ജീവനക്കാർക്കായി നിർണായക നീക്കം: പെൻഷൻ പ്രായം വർധിപ്പിക്കാനും പ്രവൃത്തി ദിനങ്ങൾ കുറയ്ക്കാനും ആലോചന
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സർക്കാർ ജീവനക്കാരെ പ്രീതിപ്പെടുത്താനായി രണ്ട് പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ സർക്കാർ ഒരുങ്ങുന്നു. പെൻഷൻ പ്രായം 56ൽ നിന്ന് 60 ആക്കി ഉയർത്തുക, ആഴ്ചയിലെ പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുക എന്നിവയാണ് പരിഗണനയിലുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് മുൻകൈ എടുക്കുന്ന ഈ നീക്കങ്ങൾ നയപരമായ തീരുമാനങ്ങളായതിനാൽ എൽഡിഎഫിലും സിപിഎമ്മിലും കൂടുതൽ ചർച്ചകൾ ആവശ്യമാണ്. നിലവിൽ അഞ്ചേകാൽ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാരിൽ രണ്ടേകാൽ ലക്ഷത്തോളം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ ഭാഗമായതിനാൽ അവരുടെ…
